യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/നിങ്ങൾ അറിയേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിങ്ങൾ അറിയേണ്ടത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിങ്ങൾ അറിയേണ്ടത്

പ്രിയ കൂട്ടുകാരെ, എനിക്ക് കുറച്ചു കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്.നമ്മുടെ ഭൂമിയെയും അതിലെ ജീവജാലങ്ങളെയും പിന്നെ നമ്മൾ മനുഷ്യരെയും പറ്റിയാണ്. ഭൂമി നമ്മുടെ അമ്മയും അതിലെ ജീവജാലങ്ങൾ നമ്മുടെ സഹജീവികളുമാണ്. അതുകൊണ്ടു കൂട്ടുകാർ നിങ്ങളാൽ കഴിയുന്നതെല്ലാം പ്രകൃതിക്ക് വേണ്ടി ചെയ്യണം. വീടിന്റെ പുറത്തു കിടക്കുന്ന ചിരട്ടയും,കുപ്പികളും, കവറുകളുമെല്ലാം എടുത്ത് വെള്ളം കയറാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക. എന്തുകിട്ടിയാലും വലിച്ചെറിയുന്ന സ്വഭാവം ഉപേക്ഷിക്കുക. കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ സഞ്ചികൾ കൊണ്ടു പോകാൻ ശ്രമിക്കുക. അതുവഴി നമ്മുടെ വീടുകളിൽ വരുന്ന പ്ലാസ്റ്റിക് ഒഴിവാകും. വലിയ വലിയ ഫാക്ടറികളിൽ നിന്നും മറ്റും വരുന്ന മാലിന്യങ്ങളെ നമുക്ക് തടയാൻ സാധിച്ചില്ലെങ്കിലും ഇതുപോലെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ കൂട്ടുകാർ ചെയ്യണം.

ഒരു തരത്തിൽ നോക്കുമ്പോൾ ഇതിനും കാരണക്കാർ മനുഷ്യർ തന്നെയാണ്. അതിനാൽ നമ്മളെല്ലാം വ്യക്‌തിശുചിത്വവും പരിസരശുചിത്വവും കാണിക്കണം. അതിനു വേണ്ടി നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കണം. കൈകൾ നന്നായി സോപ്പിട്ടു കഴുകണം. വ്യക്‌തി അകലം പാലിക്കണം. പിന്നെ നമ്മുടെ നാട്ടിൽ നമുക്കായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, മറ്റു ഉയർന്ന ഉദ്യോഗസ്ഥർ ഒക്കെ പറയുന്നത് കൃത്യമായി നമ്മൾ അനുസരിക്കണം. അവർ നമുക്കായിട്ടാണ് വെള്ളവും ആഹാരവും ഇല്ലാതെ പൊരിവെയിലത്ത് നിന്നു കഷ്ടപ്പെടുന്നത്. സ്വന്തം ജീവന്റെ സുരക്ഷ പോലും നോക്കാതെയാണ് ആരോഗ്യപ്രവർത്തകർ നമുക്കായി പ്രവർത്തിക്കുന്നത്. അതികൊണ്ടു കുഞ്ഞുകൂട്ടുകാർ വീട്ടിലുള്ള മുതിർന്ന അപ്പുപ്പനെയും അമ്മുമ്മയേയും ഒക്കെ ഇതെല്ലാം പറഞ്ഞു മനസിലാക്കി കൊടുക്കണം. അവർക്ക് വേണ്ട സഹായവും ചെയ്തു കൊടുക്കണം. ഈ കൊറോണ കാരണം നമ്മൾ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.അതുകൊണ്ട് എല്ലാവരും വ്യക്തി ശുചിത്വവും പരിസ്‌ഥിതി ശുചിത്വവും നടത്തണം.

സച്ചിൻ.എസ്
7 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം