എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി മാറേണ്ട മനുഷ്യർ
മാറുന്ന പരിസ്ഥിതി മാറേണ്ട മനുഷ്യർ
ഭൂമി മനുഷ്യന്റേതല്ല മനുഷ്യൻ ഭൂമിയുടെതാണ്. രക്തത്താൽ കുടുംബങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതുപ്പോലെ എല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്. ഭൂമിക്ക് സംഭവിക്കുന്നത് എന്താണോ അത് മനുഷ്യനെയും ബാധിക്കും. ജീവന്റെ വല മനുഷ്യൻ നെയ്യുന്നതല്ല ഇനി നെയ്യുകയുമില്ല, മനുഷ്യൻ അതിലെ ഒരിഴ മാത്രം. ആ വലയോട് അവൻ ചെയ്യുന്നത് എന്താണോ അത് അവൻ അവനോട് തന്നെ ചെയ്യുന്നതാണ്. ഇതെല്ലാം ഒരാളുടെ കാഴ്ചപ്പാടുകളല്ല വസ്തുതകളാണ്. മനുഷ്യർ കീറിമുറിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയുടെ അവസാന വാക്കുകൾ. പരിസ്ഥിതി എന്നാലെന്ത്? എന്നറിയാതെ എങ്ങനെ അതിനെ സംരക്ഷിക്കുവാനും വീക്ഷിക്കുവാനും കഴിയും? എന്നത് ഒരു പ്രസ്തുതയാണ്. ഭൂമി യിലെ ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളും, പ്രതിഭാസങ്ങളും ഉൾപ്പെടെന്നതാണ് പ്രകൃതി അഥവാ പരിസ്ഥിതി. പരിസ്ഥിതിയില്ലെ വളരെ ചെറിയ ഒരു കണിക മാത്രമാണ് മനുഷ്യൻ. അല്ലാതെ മനുഷ്യന്റെ ജീവൻ നിലനിർത്താൻ ആവശ്യമായ ഘടങ്ങളിലെ ഒരു ചെറിയ കണികയല്ല പരിസ്ഥിതി എന്ന് തിരിച്ചറിയുന്നിടത്താണ് പ്രകൃതി പുനർജനിക്കുന്നത്. പരിസ്ഥിതി നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് മലിനീകരണമാണ് പരിസ്ഥിതി മലിനീകരണം ഒന്ന് മാത്രമായി ചുരുങ്ങുന്നില്ല വായുമലിനീകരണം,ജലമലിനീകരണം തുടങ്ങി ഇങ്ങനെ നീളുന്നു. ഈ പ്രത്യാകാതങ്ങളെ-ലാം മനുഷ്യരാശിയുടെ അത്യാഗ്രഹം മൂലം രൂപപ്പെട്ടവയാണ്. മനുഷ്യർ ഭൂമിയെ നശിപ്പിച്ച്, ക്ഷയിപ്പിച്ച്, കഠിനമായി ചൂഷണം ചെയ്ത്, ദരിദ്രരായാക്കി, ദുഖിതയാക്കി കൂടാതെ ഇതെല്ലാം മറയ്ക്കുവാൻ വേണ്ടി കെട്ടിടങ്ങങ്ങൾ ഉയർത്തിക്കാട്ടി പുതുതലമുയ്ക്ക് സമ്മാനിക്കുകയാണ്. ഇതിനെതിരെ മുഴുവൻ പുതുതലമുറയുടെ ശബ്ദം ഉയരണം, ഉയരുക തന്നെ വേണം അത് അനിവാര്യമാണ്. പരിസ്ഥിതിനാശം കവികൾക്ക് കവിതയെഴുതുവാനുള്ള വിഷയമല്ല ശാസ്ത്രം തന്നെ മനുഷ്യന് മുന്നറിയിപ്പ് നൽകുകയാണ്. എന്തുകൊണ്ടെന്നാ-ൽ, ഭൂമിയിൽ നിന്ന് എടുക്കുന്നത് എന്തൊക്കെയെന്ന-ല്ലാതെ പകരം എന്തുക്കൊടുക്കാമെ-ന്നതിനെപറ്റി ആരും ചിന്തിക്കാറില്ല. പരമാവധി ചൂഷണം ചെയ്ത് സന്തോഷിക്കുക. വെട്ടി മുറിക്കുക, എല്ലാം വെട്ടിപ്പൊളിച്ച് അതിനുള്ളിലുളളതെ-ല്ലാം എടുക്കുക, ആഴത്തിൽ ഖനനം ചെയുക മലകളെ ഇടിച്ചു തകർക്കുക, കടലുകളിൽ നിന്ന് പരമാവധി കോരിയെടുക്കുക, എല്ലാം പൊളിച്ചും മുറിച്ചും നിരപ്പാക്കുക, ഇതെല്ലാം മനുഷ്യന്റെ അനാവശ്യചെയ്തികളാണ്. ഇക്കാരണങ്ങൾ-ക്കൊണ്ട് പ്രപഞ്ച -സൃഷ്ടാവിന്റെ "അബദ്ധമാണ് എന്ന് പറയാൻ ഉതകുന്ന വിധത്തിൽ മനുഷ്യരാശി അധപതിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനെല്ലാം ഒരവസാനമുണ്ട്. മനുഷ്യർ ആലോചിച്ചേ മതിയാവൂ. ഈ തെറ്റുകൾക്ക് പ്രായച്ഛിത്തമായി ഓരോ മനുഷ്യനേയും ബലിയർപ്പിക്കേണ്ടിവരും എന്ന് ഓർക്കുക തന്നെ വേണം, കൂടാതെ ആത്മീയസുഖങ്ങളേക്കാൾ വലുതാണ് ഇന്ദ്രീയസുഖങ്ങൾ എന്ന് ധരിച്ച് കാലങ്ങളെ അതിവേഗം കാലങ്ങളെ ആട്ടിപ്പായിക്കുന്ന നരജന്മം എന്ന വിശേഷണത്തിൽ നിന്ന് മാറി നല്ലത് തിരഞ്ഞെടുക്കുക. ഇതെല്ലാം സംഭവിക്കുന്നത് ഒന്നിന്റെ അടിസ്ഥാനത്തിലാണ്, ഇതെല്ലാം തുടക്കം കുറിച്ചതും ഇതിന്റെ പേരിലാണ് അതിന്റെ പേര് "വികസനം". എല്ലാംമിനുക്കി കോൺക്രീറ്റുകെട്ടിടങ്ങളും വലിയ വലിയ വ്യവസായ സംരംഭങ്ങളും തുടങ്ങുകയാണ്, ഇതൊന്നുമല്ല വികസനം. വികസനമെന്നാൽ കൃഷിയാണ്,പച്ചപ്പാണ്, നല്ല വെള്ളമാണ്, നല്ല വായുവാണ്, നല്ല ഭക്ഷണമാണ് എന്ന് മനസ്സിലാക്കുക പ്രകൃതിയെ സ്നേഹിക്കുക സംരക്ഷിക്കുക * " *ചത്ത മലച്ച മീനുകളും,
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ