എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നമ്മുടെ കടമ
പ്രകൃതി സംരക്ഷണം നമ്മുടെ കടമ,
നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് മാലിന്യം. നമ്മുടെ പൊതു നിരത്തുകളും തുറസ്സായ സ്ഥലങ്ങളും പുഴകളും പൊന്തക്കാടുകളുമെല്ലാം ഇന്ന് മാലിന്യനിഷേപകേന്ദ്രങളായി മാറിക്കൊണ്ടിരിക്കുന്നു. പകർച്ച വ്യാധികളും ദുർഗന്ധ പൂരിതമായ പരിസര പ്രദേശങ്ങളും, അറപ്പും, വെറുപ്പും ഉളവാക്കുന്ന മാലിന്യ- ക്കൂനകളുമാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പൊതു സ്ഥലങ്ങളിൽ തുപ്പുകയോ പുകവലിക്കുകയോ പ്ലാസ്റ്റിക് കവറുകൾ വലി- ചെറിയുകയോ ചെയ്യരുത്. ഇപ്പൊൾ പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയാതിരിക്കാൻ വേണ്ടി സർക്കാർ ഹരിത കേരളം എന്ന പദ്ധതി ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. മാലിന്യം ശാപമല്ല, സമ്പത്താണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു സാമൂഹിക വിപത്ത്. പ്രകൃതി മനുഷ്യന് അമ്മയെപ്പോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു. എന്നാൽ മനുഷ്യൻ പ്രകൃതിക്ക് തിരിച്ചു കൊടുക്കുന്നത് എന്താണ്, ഇടിച്ചു നിരത്തപ്പെട്ട മലകളും നികത്തപെട്ട വയലുകളും വെട്ടി നിരത്തി യ കാടുകളും തടഞ്ഞ് നശിപ്പിക്കപ്പെട്ട നീർച്ചാലുകളും നമുക്ക് നൽകുന്നത് വലിയൊരു ദുരന്തം തന്നെയാണ്. ഒന്നിച്ച് നേരിട്ട് നമുക്ക് പ്ലാസ്റ്റിക് തുരത്താം. മനുഷ്യൻ ഇപ്പൊൾ എല്ലാ മരങ്ങളും വെട്ടി നശിപ്പിച്ച് അവിടെയെല്ലാം നിരത്തി ഫ്ളാറ്റുകളും, വൻ കെട്ടിടങ്ങളും ഉണ്ടാക്കി ഭൂമിയിലെ വന നശീകരണ ത്തിന് ഇടയക്കുകയാണ്. പാടങ്ങൾനികത്തി കെട്ടിടങ്ങൾ ഉണ്ടാക്കി മഴ പെയ്താൽ വെള്ളം പോകാൻ ഇടമില്ലാതെ പ്രളയം വന്നു ദുരിതം അനുഭവിക്കുകയും ചെയ്യുന്നു. അതു കൊണ്ട് നാം മരങ്ങൾനട്ടുപിടിപ്പിക്കുകയും,ജലസംഭരണി ഉണ്ടാക്കി മഴ വെള്ളം സംഭരിക്കു്കയും ചെയ്യണം. പ്ലാസ്റ്റിക് മുഴുവൻ ആയി നിരോധിച്ച് നമ്മുടെ കേരളത്തെ പ്ലാസ്റ്റിക് വിമുക്ത മാക്കുകയും ചെയ്യാം. നമുക്ക് എല്ലാവർക്കും ഒരുമിച്ച് കൈ കോർത്ത് പ്രകൃതിയെ രക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ