സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/അക്ഷരവൃക്ഷം/ "തിരിച്ചറിവ് "
"തിരിച്ചറിവ് " മടിയനും അലസനും ആയിരുന്നു രാമു. മുഷിഞ്ഞ ശരീരവും വസ്ത്രവും, നീട്ടി വളർത്തിയ തലമുടിയും താടിരോമങ്ങളും, ആരോടും കരുണ കാണിക്കാത്ത പ്രകൃതം. അതുകൊണ്ട് തന്നെ രാമുവിനെ ആർക്കും ഇഷ്ടമായിരുന്നില്ല. ഒരു ദിവസം രാമു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ ഒരു മരക്കൊമ്പ് ഒടിഞ്ഞു രാമുവിന്റെ തലയിൽ പതിച്ചു. രാമു ഉറക്കെ നിലവിളിച്ചു. ആരും തിരിഞ്ഞുനോക്കിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ സന്നദ്ധപ്രവർത്തകർ അതു വഴി വന്നു. അവർ രാമുവിനെ ആശുപത്രിയിൽ എത്തിച്ചു. കുളിപ്പിച്ച് വൃത്തിയാക്കിയ രാമുവിനെ കൗൺസിലിനും വിധേയമാക്കി. അപ്പോഴാണ് രാമുവിന് തിരിച്ചറിവ് ഉണ്ടായത്. വൃത്തിയുള്ള ശരീരത്തിനെ വൃത്തിയുള്ള മനസ് ഉണ്ടാകുവെന്ന് അദ്ദേഹം മനസിലാക്കി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ