ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കാക്കയും പരുന്തും

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാക്കയും പരുന്തും | color=2 }} <p>ഒരു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്കയും പരുന്തും

ഒരു കാട്ടിൽ ഒരു കാക്കയും പരുന്തും താമസിച്ചിരുന്നു. കാക്കയെക്കാൾ പരുന്തിന് വളരെ ഉയരത്തിൽ പറക്കാൻ കഴിയുമായിരുന്നു. ഒരു ദിവസം കാക്ക തന്റെ കൂട്ടിലിരുന്നു താഴെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുയലുകളെ നോക്കിയിരിക്കുകയായിരുന്നു. പെട്ടന്ന് പരുന്ത് ശര വേഗത്തിൽ താഴേക്കു പറന്നു മുയലിനെ പിടിച്ചു മുകളിലേക്ക് പറന്നു. ഇത് കണ്ട കാക്കക്കു അസൂയയായി. പരുന്തിനെ പോലെ അനുകരിക്കാൻ അവൻ ആഗ്രഹിച്ചു.

അങ്ങനെ കാക്ക കഴിയുന്ന അത്ര ഉയരത്തിൽ പറന്നു. അവിടെ നിന്നും അവൻ നിലത്തു നിക്കുന്ന മുയലിലേക്ക് ശരവേഗത്തിൽ പറന്നു തുടങ്ങി. കാക്കയെ കണ്ട മുയൽ തെന്നി മാറി ഓടിപോയി. കാക്കക്കു തന്റെ വേഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ നിലത്തു വീണു തൽക്ഷണം മരിച്ചു.

ഫാത്തിമ ഹിസാന
3 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ