ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (dfd)
കൊറോണയെ തുരത്താം (കവിത)


ഭയന്നിടില്ല നാം ചെറുത്തു നിന്നിടും

കോറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും

തളരുകില്ല നാം കൈകൾകോർത്തിടും

നാട്ടിൽ നിന്ന് ഈ വിപത്തു അകന്നിടും വരെ

കൈകൾ നാം ഇടയ്കെടയ്ക്ക് സോപ്പ്‌കൊണ്ടു കഴുകണം

തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും

കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം

കൂട്ടമായി പൊതുസ്ഥലത്തു ഒത്തുചേരൽ നിർത്തണം

അങ്ങനെ ഈ വിപത്തിനെ എവിടെ നിന്നു ഓടിക്കാം

ഓടിക്കാം... ഓടിക്കാം... ഈ ലോകത്തു നിന്നു ഓടിക്കാം

കൊറോണയെ തുരത്താം

അഭിഷേക്
1 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത