സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം
ശുചിത്വം മഹത്വം
ബന്ദിപ്പൂർ എന്നൊരു ഗ്രാമം. എല്ലാവരും വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. പാട്ടും മേളവും ഉത്സവം ഒക്കെയായി അവർ ആഘോഷിച്ചു ജീവിച്ചു. പക്ഷേ അവർ മടിയന്മാർ ആയിരുന്നു. അവർ തിന്നും കുടിച്ചും ജീവിച്ചു. മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരുന്നു. രോഗങ്ങൾ ആ നാടിനെ കീഴടക്കി. പെട്ടെന്ന് ആ ഗ്രാമം ഒറ്റപ്പെട്ടു. രോഗം കാരണം ജോലി ഇല്ല ഭക്ഷണം ഇല്ല എല്ലാവരും ദുഃഖിതരായി. പെട്ടെന്ന് ഒരു പകർച്ച വ്യാധി അവിടെ പടർന്നു പിടിച്ചു. മനുഷ്യർ മരിക്കാൻ തുടങ്ങി. അവർ ഗ്രാമത്തലവനോട് പരാതിപ്പെട്ടു. ഗ്രാമത്തലവൻ വൈദ്യൻ മാരോട് ഈ കാര്യങ്ങളെല്ലാം പറഞ്ഞു. അവർക്ക് ഈ കാര്യത്തിൽ ഒരു പരിഹാരവും ഇല്ലായിരുന്നു. പെട്ടെന്ന് ഗ്രാമത്തലവനും അസുഖം പിടിപെട്ടു. ഗ്രാമത്തലവൻ മകൻ ഡേവിഡ് വളരെ ബുദ്ധിമാനും സമർത്ഥനും ആയിരുന്നു. അവൻ തന്റെ കൂട്ടുകാരോട് ആലോചിച്ചു. എന്താണ് ഈ രോഗങ്ങൾക്ക് കാരണം? ഡേവിഡിന്റ കൂട്ടുകാരനായ ദേവൻ പറഞ്ഞു. ഈ നാടാണ് എല്ലാത്തിനും കാരണം. നമ്മുടെ ഗ്രാമത്തിലെ മാലിന്യങ്ങൾ വൃത്തിയാക്കണം. അങ്ങനെ അവർ ഗ്രാമം മുഴുവൻ വൃത്തിയാക്കാൻ തുടങ്ങി. അതു കണ്ട് മറ്റുള്ളവരും ഒപ്പം കൂടി. അവർ വ്യക്തിശുചിത്വം പാലിച്ചു. അങ്ങനെ രോഗങ്ങൾ പതുക്കെ പതുക്കെ മാറാൻ തുടങ്ങി. ഗ്രാമത്തലവൻ റെ അസുഖവും മാറി. അദ്ദേഹം മകനെയും അവന്റെ കൂട്ടുകാരെയും അഭിനന്ദിച്ചു. ഇനി മുതൽ നാം വൃത്തിയുള്ള വരും നാടും വീടും വൃത്തിയായി സൂക്ഷിക്കുന്നവരും ആയിരിക്കണമെന്ന് ഗ്രാമത്തലവൻ കൽപ്പിച്ചു. അങ്ങനെ ശുചിത്വം ഉള്ളവരായി ജീവിക്കേണ്ടആവശ്യം മനസ്സിലാക്കി അവർ സന്തോഷത്തോടെ ജീവിച്ചു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ