എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 243495 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി മലിനീകരണം

പരിസ്ഥിതിയെ പറ്റി പറയുകയാണെങ്കിൽ മുമ്പത്തേക്കാൾ വളരെ അധികം വ്യത്യസ്തമായിക്കുന്നു ഇപ്പോഴത്തെ കാലാവസ്ഥയും എല്ലാവിധ സ്രോതസ്സുകളും.മിനിറ്റിനു മിനിറ്റിനു ലോകത്തിൽ ഒരോയിടതായി മനുഷ്യന്റെ പ്രവർത്തനം മൂലം ആയിരകണക്കിന് മരങ്ങൾ ആണ് വെട്ടി പോയ്ക്കൊണ്ടിരികുന്നത്.മരങ്ങളുടെ നാശം മൂലം മഴകുറവും ജല ലഭ്യത തടസ്സപ്പെടുകയും ചെയ്യുന്നു.അത് കൂടാതെ മരങ്ങളെയും കാടുകളെയും മാത്രം ആശ്രയിച്ച് ജീവിക്കൂന്ന ധാരാളം വന്യജീവി കളുടെ താമസസ്ഥലമാണ് ഇല്ലാതാകുന്നത്.അതുപോലെ തന്നെ വേനൽ കാലം ആകുമ്പോൾ ഒരു തരി കാറ്റിന് നാം എല്ലായിപ്പോഴും മരങ്ങളെയും ചെടികളെയും ആണ് ആശ്രയിക്കുക..എന്നൽ ഇപോൾ മരങ്ങളെ ആശ്രയിച്ചിട്ട്‌ കാര്യമില്ലാത്തെ ആയി.കാരണം ഇപ്പോൾ മരങ്ങളില്ല. എല്ലാം വെട്ടിപോയി കൊണ്ടിരിക്കുകയാണ്.ഇതെല്ലാം കൂടാതെ മണൽ വാരലും ,നിർത്താതെ ഉള്ള പ്ലാസ്റ്റിക് ഉപയോഗവും ,ആവശ്യത്തിന് അല്ലാതെ ഉള്ള സെക്കൻഡുകൾക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുകൊണ്ടിരികുന്ന ഗതാഗത സൗകര്യവും ഇവ എല്ലാം പരിസ്ഥിതി മലിനീകരണത്തിന്റെ ഓരോ വിഭാഗങ്ങളിൽ പെടുത്താവുന്ന കാര്യങ്ങൾ ആണ്.

ഫാക്ടറികളിൽ നിന്ന് വരുന്ന പുകയും വിഷാംശങ്ങൾ അതുപോലെ വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന പുകയും വായു മലീകരണത്തിന് ഇടയാകുന്നു.പിന്നെ പ്ലാസ്റ്റിക് മാലിന്യം ,ബാക്കി വരുന്ന ഭക്ഷണവും പുഴകളിലേക്കും കുളങ്ങളിലേക്കും വലിച്ച് എറിയുമ്പോൾ അവിടെ ജല മലിനീകരണം,ജല ലഭ്യതയുടെ അളവ് കുറയുകയും ആണ് സംഭവിക്കുന്നത് .

ജലലഭ്യത കുറയുമ്പോഴും ,വായു മലിനീകരണം നടക്കുമ്പോഴും കുടുങ്ങി പോകുന്നത് നാം മനുഷ്യരും പിന്നെ മറ്റു ജീവജാലങ്ങളും ആണ് .അത് കൊണ്ടൊക്കെ തന്നെ എല്ലവരേക്കളും ബുദ്ധിയും കഴിവും ഉള്ള നാം മനുഷ്യരാണ് ഈ ലോകത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടത്.അതിനുള്ള ഉത്തരവാദിത്തം നമുക്കാണ്.അത് നാം ഓർക്കണം.

അവന്തിക.എം.വി
6 A എച്ച്. സി. സി. ജി. യു. പി. എസ്, ചെർളയം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം