കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ - റിപ്പോർട്ടുകൾ
ആരണ്യകം ഇക്കോ ക്ലബ്ബ്
ആരണ്യകം ഇക്കോ ക്ലബ്ബ് ഗാന്ധിജയന്തിദിനത്തില്‍ (ഒക്ടോബര്‍ 2)സേവനദിനമായി ആചരിച്ചു. കൊടുമണ്‍ ഗ്രാമത്തിലുള്ള ചിരണിക്കല്‍ കോളനിയിലായിരുന്നു പ്രവര്‍ത്തനം. വൃത്തിഹീനമായ സാഹചര്യത്തില്‍ തുഴയേണ്ടി വരുന്ന കോളനി നിവാസികളെ പരിമിത സാഹചര്യങ്ങളിലും എങ്ങനെ വെടിപ്പായി, സഹവര്‍ത്തിത്വത്തോടെ ജീവിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുത്തു. ഇക്കോ ക്ലബ്ബിന്റെ സ്പോണ്‍സര്‍ ശ്രീമതി. എലിസബത്ത് എബ്രഹാം ക്ലാസ് നയിച്ചു. കോ - സ്പോണ്‍സറായ ശ്രീമതി. സൂസമ്മ ശാമുവല്‍ സഹായിച്ചു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശ്രീ. ചിരണിക്കല്‍ ശ്രീകുമാര്‍ കോളനിയുടെ മുന്നില്‍ പ്രതീകാത്മകമായി വൃക്ഷത്തൈകള്‍ നടുന്ന പ്രവര്‍ത്തനം ഒരു തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കോളനി വെടിപ്പാക്കലിനുശേഷം സമൂഹഭോജനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്ലബ്ബ് അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. വൈകീട്ട് നാലു മണിക്ക് സേവനദിനം അവസാനിക്കുമ്പോള്‍ കോളനിയുടെ മുഖഛായ തന്നെ മാറിയിരുന്നു. കുട്ടികള്‍ നവസന്ദേശവാഹകരായി, നാടിന്റെ പുളകങ്ങളായി മാറുകയും....!
സ്റ്റാഫ് റിപ്പോര്‍ട്ടര്‍.
സേവനമുഖം
-
മാലിന്യങ്ങള്‍ തേടി ഒരു തീര്‍ത്ഥയാത്ര. -
അടുക്കളയുടെ പിന്നാമ്പുറങ്ങളില്‍ വെടിപ്പിന്റെ കഥയറിയാന്‍. -
കാടു ചെത്തുന്നതിനിടയില്‍ ഒരു വിശ്രമവേള. -
പ്ലാസ്റ്റിക്ജന്യമാലിന്യം മൂലം വീര്‍പ്പുമുട്ടുന്ന കൈത്തോട്. -
കോളനി റോഡ് വൃത്തിയാക്കുന്ന കരങ്ങള്‍ -1 -
കോളനി റോഡ് വൃത്തിയാക്കുന്ന കരങ്ങള്‍ -2. -
കോളനി റോഡ് വൃത്തിയാക്കുന്ന കരങ്ങള്‍ -3 -
ഇക്കോ ക്ലബ്ബ് സ്പോണ്‍സര്‍ ശ്രീമതി.എലിസബത്ത് എബ്രഹാമില്‍ നിന്നും വാര്‍ഡ് മെംബര്‍ ശ്രീ.ചിരണിക്കല്‍ ശ്രീകുമാര്‍ വൃക്ഷത്തൈ ഏറ്റുവാങ്ങുന്നു. സഹസ്പോണ്സര് ശ്രീമതി. സൂസമ്മ ടി. ശാമുവേല്‍ സമീപം -
ഓര്മ്മയ്കായ് ഒരു വൃക്ഷം - എല്ലാവരും സാക്ഷി.....
വാര്‍ഡ് മെംബര്‍ ശ്രീ.ചിരണിക്കല്‍ ശ്രീകുമാര്‍ വൃക്ഷത്തൈ നടുന്നു.
റിപ്പോര്‍ട്ട് - ലേ ഔട്ട് - ആര്‍.പ്രസന്നകുമാര്‍.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഇക്കോ ക്ലബ്ബ് പ്രവര്‍ത്തങ്ങള്‍ - ഫോട്ടോ ഫീച്ചര്‍
-
നട്ട മരങ്ങളുടെ പരിപാലനം-1 -
നട്ട മരങ്ങളുടെ പരിപാലനം-2 -
നട്ട മരങ്ങളുടെ പരിപാലനം-3 -
നട്ട മരങ്ങളുടെ പരിപാലനം-4 -
നട്ട മരങ്ങളുടെ പരിപാലനം-5 -
ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു - ആദ്യം ടീച്ചര്‍ തന്നെ മാതൃക കാണിക്കുന്നു -
ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -1 -
ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -2 -
കുട്ടികളുടെ എണ്ണം കൂടി - പാവം ചെടിയും ടീച്ചറും -
ഇനിയല്പം ജലസേചനമാകാം -
പരിസര ശുചീകരണം - 1 -
പരിസര ശുചീകരണം -2 -
വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക -
വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക -ക്ലോസ് വ്യൂ -
ഉദ്യാനപാലകന്റെ നിറ പുഞ്ചിരി - പ്യൂണ്‍ അനില്‍ -
കാടുകള്‍ പിഴുന്നതിനിടയില് ഒരെത്തി നോട്ടം -
ഉദ്യാനപാലകന്റെ തപസ്സ് -
ഉദ്യാനപാലകന്റെ തപസ്സ് - ജലാര്‍പ്പണവും -
SCERT CD - മള്‍ട്ടീമീഡിയ ക്ലാസ് -1-ബയോളജി -
SCERT CD - മള്‍ട്ടീമീഡിയ ക്ലാസ് -2- ബയോളജി
റിപ്പോര്‍ട്ട് - ലേ ഔട്ട് - ഫോട്ടോ - ആര്‍.പ്രസന്നകുമാര്‍.