വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ വൈറസ് 19

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ് 19
കോറോണ എന്നത് ഒരു തരം വൈറസാണ്. ഭീകരനായ ഈ വൈറസ് പാമ്പുകളിൽ കണ്ടുതുടങ്ങി പിന്നീട് മനുഷ്യരിലും പകരുന്നതു കാണാൻ കഴിഞ്ഞു. ഇത് ആദ്യം കണ്ടെത്തിയത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് എന്നാൽ പതിയെ പതിയെ അത് മറ്റു രാജ്യങ്ങളിലേക്ക് പടരുന്നത് കാണാൻ കഴിഞ്ഞു. മനുഷ്ടരാശിയെ തന്നെ തകർക്കാൻ കഴിവുള്ള ഈ രോഗത്തിന് കോവിഡ് - 19 എന്ന പേരിട്ടു. ലോകത്തു തന്നെ ഇതു പടർന്നു പിടിച്ചു. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ഈ കൊറോണ വൈറസ് രോഗം എന്നാൽ നമ്മുടെ രാജ്യത്ത് ആദ്യമായി കോവിഡ് -19 സ്ഥിതീകരിച്ചതു കേരളത്തിലെ പത്തനംതിട്ട ജില്ലയിലാണ്. ഈ കൊറോണ വൈറസ് പകർച്ച തടയുന്നതിനായ് കേരള സർക്കാരും കേന്ദ്ര സർക്കാരും സമ്പൂർനണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. സുചിത്വത്തിലൂടെ മാത്രമേ നമുക്കി മഹാമാരിയെ പ്രതിരോധിക്കാനാവു. ലക്ഷക്കണക്കിന് മനുഷ്യർ ഈ രോഗത്തെ തുടർന്ന് മരണമടഞ്ഞു എന്നാൽ കേരളത്തിൽ ഈ രോഗം പടർന്നു പിടിച്ചെങ്കിലും ഭൂരിഭാഗം പേരും രക്ഷപെട്ടു. ഇതിൽ നിന്നു നമുക്ക് മനസ്സിലാക്കാം ജാതിയും മതവും രാഷ്ട്രിയവും, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും എന്ന വേർതിരിവില്ലാതെ താഴ്ന്നവനും ഉയർന്നവനും എന്ന വേർതിരിവില്ലാതെ ഒറ്റക്കെട്ടായിയാണ് നാം ഈ മഹാമാരിയെ പ്രതിരോധിക്കുന്നത്. ഒന്നിച്ചുനിന്നാൽ നമുക്കെന്തിനെയും നേരിടാം. നമ്മുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സർക്കാർ അതിർത്തികൾ അടച്ചുപ്പൂട്ടി എന്നാൽ അന്യസംസ്ഥാന തൊഴിലാളികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവർ അവരുട കുടുംബത്തെ പിരിഞ്ഞു ഇവിടെ നിൽക്കുന്നു അത് അവരുടെ നന്മയ്ക്കാണു ഇതിനു അവർ വഴിയിൽ ഇറങ്ങി സമരം ചെയ്യുന്നു. നമുക്ക് രോഗം പടരാതിരിക്കാൻ എത്രയോ പോലിസുകാർ അവരുട കുടുംബത്തെ പിരിഞ്ഞു നിൽക്കുന്നു, എത്രയോ ആരോഗ്യപ്രവർത്തകരായ ഡോക്ടർമാർ നഴ്സുമാർ അങ്ങനെ എത്രയോ ആരോഗ്യപ്രവർത്തകർ, അവർ സ്വന്തം ജീവൻ പണയം വച്ചാണ് നമുക്കുവേണ്ടി സേവനം അനുഷ്ടിക്കുന്നത്. ഇങ്ങനെയൊക്കെ അവർ ചെയ്തിട്ടും അവരെ അനുസരിക്കാതിരുന്നാൽ നഷ്ടം നമുക്ക് തന്നെയാണ്. എത്രയോ പോലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും ഈ രോഗം പിടിപെട്ടു നമ്മളെ സംരക്ഷിക്കാൻ നിന്നതുകൊണ്ട് മാത്രമാണ് അവർക്കങ്ങനെ സംഭവിച്ചത് എന്നിട്ടും ഓരോരുത്തവരോടും വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ കറങ്ങി നടക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്‌. കൂടുതൽ പേർക്കും രോഗം പകർന്നതു സമ്പർക്കത്തിലൂടെയാണ്. പനിയും ചുമയും ഉള്ളവരുമായ് സമ്പർക്കം പുലർത്തരുതെന്നു പറഞ്ഞാലും കൂടുതൽ പേരും സമ്പർക്കം പുലർത്തുന്നു എന്നത് വിഷമകരമായ അവസ്ഥയാണ്. സമ്പന്ന രാഷ്ട്രമായ അമേരിക്കയിൽ ഓരോ ദിവസവും ആയിരക്കണക്കിന് മനുഷ്യരാണ് മരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലും അതു കഴിഞ്ഞാൽ കേരളത്തിലും, എന്നാൽ ഏറ്റവും കൂടുതൽ രോഗമുക്താരായതും കേരളത്തിലാണു. അതിൽ നമുക്ക് അഭിമാനിക്കാം. ഈ രോഗം പകരുന്നതിൽ നമുക്ക് ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്. നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിയെ തുരത്താം.


ഈ മഹാരോഗം തീർന്നാലും ആദ്യം കുറച്ചു നാൾ നമ്മൾ സുരക്ഷ ഉറപ്പുവരുത്തും എന്നാൽ പതിയെ പതിയെ നമ്മൾ പഴയ രീതിയിലെക്ക് തിരിച്ചുവരും ഉറപ്പ്,കാരണം ഒരു പ്രളയം വന്നപ്പോഴും ഇതുപോലെയായിരുന്നു അടുത്ത പ്രളയം വന്നപ്പോഴും അതുപോലെ അപ്പോൾ ഇതും അതുപോലെയായിരിക്കും. എന്നാൽ നമുക്ക് അതുപോലെയാകാതിരിക്കാൻ ശ്രമിക്കാം അങ്ങനെ നമുക്ക് സുചിത്വം പാലിച്ചു വരുന്ന മഹാമാരികളെയും നേരിടാം.

വന്ദന.ബി.എസ്
7-D വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം