എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/കോഴിയമ്മയും കുറുക്കനും
കോഴിയമ്മയും കുറുക്കനും
ഒരു വീട്ടിൽ സുന്ദരിക്കോഴി ഉണ്ടായിരുന്നു. അവൾ കുറേ മുട്ടയിട്ടു. അതുവഴി വന്ന ചെന്നായ മുട്ടയ്ക്ക് അടയിരിക്കുന്ന കോഴിയെ കണ്ടു. ഇന്നത്തെ ഭക്ഷണം കുശാലായി. പമ്മി പമ്മി അവൻ സുന്ദരിക്കോഴിയുടെ അടുത്തെത്തി. ഇതു സുന്ദരിക്കോഴി കണ്ടു. അവൾ ചെന്നായയോട് പറഞ്ഞു " എന്റെ മുട്ടകൾ വിരിയുന്നത് വരെ കാത്തുനിന്നാൽ കുഞ്ഞുങ്ങളെയും ഭക്ഷണമായി തരാം". അപ്പോൾ ചെന്നായ പറഞ്ഞു " ശെരി.. ഞാൻ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു വരാം". അങ്ങനെ മുട്ടകൾ വിരിഞ്ഞു. ചെന്നായ വീണ്ടും വന്നു. "നിന്നെയും കുഞ്ഞുങ്ങളെയും ഞാൻ തിന്നാൻ പോകുകയാണ് " ചെന്നായ പറഞ്ഞു. ഞാൻ ഒന്ന് കൂവി വിളിച്ചാൽ ആളുകൾ നിന്നെ തല്ലി കൊല്ലും. ഇത് കേട്ട ചെന്നായ പേടിച്ചു ജീവനും കൊണ്ടോടി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ