എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/നാം മറന്ന പരിസ്ഥിതി.
നാം മറന്ന പരിസ്ഥിതി
പരിസ്ഥിതി എല്ലാകാരൃത്തിനും എല്ലാത്തിനും മാതൃകയാണ് .നാം ചുറ്റും കാണുന്ന മനോഹരവും ആകർഷകവുമായ ജീവിതം പരിസ്ഥിതി പ്രദാനം ചെയ്യുന്നു.മനുഷൃന് സുഖഭോഗജീവിതം നയിക്കാൻ വേണ്ടിയാണ് ദൈവം സൃഷ്ടിച്ചത് എന്നു കൂടി പറയാം.പച്ചക്കറി, ജലം, പൂക്കൾ, മറ്റ് കാണുന്നത് ഏതും പരിസ്ഥിതി ദാനം ചെയ്യുന്നു.. മനുഷൃൻ്റെ പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.മനുഷ്യൻ സ്വീകരിച്ചു വരുന്ന അഭിലാക്ഷീണയവും അശ്രാസ്ത്രിയവുംമായ വികസന പ്രവർത്തനങ്ങ പ്രവർത്തനങ്ങളാണ് പരിസ്ഥിതിയെ നാശത്തിലേക്ക് നയിക്കുന്നത്. കൂടാതെ ഭൂമിയിലെ ചൂട് വർധിക്കുന്നത് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ വർധനയാണ്. ഈ കാർബൺ ഡയോക്സൈഡ് പുറപ്പെടുവിക്കുന്നത് മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലമാണ്. ചുറ്റുപാടും കാണുന്ന എന്തും തന്റെ ജീവിതത്തിന് വേണ്ടിയാണ് എന്ന ചിന്തയാണ് മനുഷ്യരിൽ. മനുഷ്യന്റെ ആർത്തിയാണ് ദുരിതങ്ങളിലേക്ക് നമ്മെത്തന്നെ നയിക്കുന്നത്. അതു മൂലം പരിസ്ഥിതി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.നദികൾ വറ്റിവരളുന്നു. കുടിവെള്ള ത്തിനായി ജനങ്ങൾ അങ്ങും മിങ്ങും പരക്കം പായുന്നു. ഉള്ള വെള്ളം വിഷലിപ്തമായതിനാൽ നിരവധി രോഗങ്ങൾ പിടിപെടുന്നു.ഇത് പരിസ്ഥിതിയാകുന്ന അമ്മയെ കൂടുതൽ പോറൽ ഏൽപ്പിക്കുന്നു . ഉപയോഗിച്ച് ശൂന്യമായ പ്ലാസ്റ്റിക്കുകൾ നദികളിലേക്ക് ഉപേക്ഷിച്ച് കൂടുതൽ മലിനീകരണമാക്കുന്നു . ഇങ്ങനെയൊക്കെ ഉണ്ടായിട്ടും ഒന്നുമറിയാത്തതുപോലെ പരിസ്ഥിതിയെ ഞെക്കി കൊല്ലുകയാണ് നാമോരോരുത്തരും. എത്ര അനുഭവിച്ചിട്ടും മനുഷ്യൻറെ ക്രൂരതക്ക് പരിധി യില്ല. ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസ കേന്ദ്രമാക്കി കൂടാതെ ഹരിത കേന്ദ്രമാക്കി യും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് അനിവാര്യമായ ധർമ്മാണ്. ഒരുമിക്കാം ഭൂമി മാതാവിനെ രക്ഷിക്കാൻ പരിസ്ഥിതിയെ പോറൽ ഏൽപ്പിക്കുന്ന ഒരു പ്രവൃത്തിയിലും ഏർപ്പെടുകയില്ല എന്ന് പ്രതിജ്ഞ ചെയ്യാം സർവ്വംസഹ ആണല്ലോ നമ്മുടെ ഭൂമി മാതാവ് അതുകൊണ്ട് മാതാവിനെ സംരക്ഷിക്കാൻ പരിസ്ഥിതിയെ രക്ഷിക്കാം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം