ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ ശുചിത്വം...
ശുചിത്വം..
ഉണ്ണിക്കുട്ടൻ രാവിലെ എഴുന്നേറ്റ് മുറ്റത്തെ തൻ്റെ കളിസ്ഥലത്തേയ്ക്ക് ചെന്നു. അവൻ തൻ്റെ കളിസാധനങ്ങളായ ചിരട്ടയും കുപ്പിയുടെ അടപ്പുകളും മറ്റും എടുത്ത് കളി തുടങ്ങി . കളിച്ചു ക്ഷീണിച്ച അവൻ അവയെല്ലാം അവിടെ ഉപേക്ഷിച്ച് അമ്മയുടെ അടുത്തേയ്ക്ക് പോയി.കുറച്ചു കഴിഞ്ഞ് മഴ പെയ്യാൻ തുടങ്ങി. കാലവർഷമായതിനാൽ മഴ തുടർച്ചയായി പെയ്തുകൊണ്ടിരുന്നു രണ്ടുദിവസം മഴ തിമിർത്തിപെയ്തു . അവന് മഴ കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ലായിരുന്നു. മഴ പോയസമയത്ത് അവൻ തൻ്റെ കളിസഥലത്തേയ്ക്ക് ഓടിയെത്തി .അവിടെ കണ്ടകാഴ്ച അവനിൽ സന്തോഷമുണ്ടാക്കി. കുപ്പിയുടെഅടപ്പിലും ചിരട്ടയിലുമെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നു. അതിലെ കൂത്താടികളെയൊന്നും അവൻ കണ്ടില്ല. അവനാ വെള്ളത്തിൽ കളിച്ചു .പിറ്റേന്ന് അവന് പനിയായി ആശുപത്രിയിൽ പോയി. ഡോക്ടറുടെ അടുത്തുചെന്ന അവനോട് കാര്യങ്ങളെല്ലാം തിരക്കി. എന്നിട്ട് അവനോട് ഡോക്ടർ പറഞ്ഞു ചിരട്ടയിലും അടപ്പുകളിലും നിറഞ്ഞ വെള്ളത്തിലെ കൊതുകുകളിലൂടെയാണ് പനി പിടിപെട്ടതെന്ന് വിവരിച്ചുകൊടുത്തു.അതുകൊണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ അസുഖങ്ങളൊന്നു വരില്ലയെന്നും പറഞ്ഞുകൊടുത്തു .അസുഖം മാറിയപ്പോൾ ഉണ്ണിക്കുട്ടൻ അവനു കിട്ടിയ അറിവ് അവൻ്റെ കൂട്ടുകാർക്കും പറഞ്ഞു കൊടുത്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ