ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അത്യാഗ്രഹി

Schoolwiki സംരംഭത്തിൽ നിന്ന്

 
കുന്നും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
അമ്മയാകുന്ന വിശ്വ പ്രകൃതി തൻ
കാടുകൾക്കുള്ളിലെ ചിത്രം
വൈവിധ്യം നിറഞ്ഞ അവസ്ഥയിത് ഭൂമി തൻ
ഭൂതകാലത്തിന്റെ സാക്ഷ്യം
ദൈവം നമുക്കായ് നൽകിയ
വിശ്വസൗഭാഗ്യങ്ങളെല്ലാം
തിന്മ നിറഞ്ഞ മനുഷ്യരെല്ലാം
നന്ദിയില്ലാതവയെല്ലാം തൂത്തെറിഞ്ഞു
വിശ്വസൗന്ദര്യത്തെ ഇല്ലാതെയാക്കുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ
കറതീർന്ന ഹൃദയങ്ങൾ എത്രയോ
പച്ച പറമ്പുകൾ വെട്ടി തെളിച്ചു
തകർന്നുള്ള ചിത്രത്താലെത്രയോ പക്ഷികൾ
കാണാമറയത്തൊ ളി ച്ചു.
വള്ളികൾ ചുറ്റിപ്പിണഞ്ഞൊരാ മാമരച്ചില്ലകൾ
നാം വെട്ടിവീഴ്ത്തി
എത്ര കുളങ്ങളെ മണ്ണിട്ടു മൂടി നാം
ഇത്തിരി ഭൂമിക്കു വേണ്ടി.....
എത്രയായാലും മതിവരാത്തൊരു
അത്യാഗ്രഹികളെ പോലെ ..........
 

ഫാത്തിമ സഹല
X C ബി. ജി .എച്ച് .എസ്. ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത