ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/കൊറോണ എന്റെ അനുഭവക്കുറിപ്പ്
കൊറോണ എന്റെ അനുഭവക്കുറിപ്പ്
മഹാരോഗമായ കോവിഡ് 19 ന് കാരണക്കാരനായ കൊറോണ എന്ന ഈ വൈറസ് ഭൂമിയിൽ ഒട്ടാകെ പരന്ന് കൊണ്ടിരിക്കുകയാണ് .ഈ രോഗം ആദ്യമായി പിടിപെട്ട രാജ്യം ചൈനയാണ് .ചൈനയിൽ നിന്ന് ഉത്‌ഭവിച് പല രാജ്യങ്ങളിലായി പടർന്നു കൊണ്ടിരിക്കുകയാണ് .എന്നാൽ പടരുന്നതിന് മുമ്പേ ഇന്ത്യ പ്രത്യേകിച്ച് കേരളം മുൻകരുതലെടുത്തു . എല്ലാ വിദ്യാലയങ്ങളും അടച്ചിട്ട് കുട്ടികളോട് വീട്ടിൽ മാത്രം ഇരിക്കാൻ പറഞ്ഞു .ടീച്ചേഴ്സിനോടും കൂട്ടുകാരോടും സങ്കടത്തോടെ വിട പറഞ്ഞു .കൊറോണ കാരണം വീട്ടിൽ തന്നെ ഇരിക്കണം ഇതാണ് ലോക്ക് ഡൗൺ .വാർത്തകൾ കേട്ട് ജാഗ്രതയോടെ ഇരിക്കാൻ പറഞ്ഞു . ഹാൻഡ്‌വാഷ് ,സോപ്പ് ,ഹാൻഡ് സാനിറ്റിസെർ എന്നിവ ഉപയോഗിച്ചുള്ള കൈ കഴുകൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൽ ,തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുക കണ്ണ്, മൂക്ക് വായ തുടങ്ങിയ അവയവങ്ങളിൽ കൈകൊണ്ട് തൊടാതിരിക്കുക. കൊറോണയെ പേടിക്കുകയല്ല ,ജാഗ്രതയോടെ കൊറോണക്കെതിരെ പോരാടുകയാണ് വേണ്ടത് എന്ന് മനസ്സിലായി .ഇതിനിടെ ആഘോഷങ്ങളില്ലാതെ വിഷു കടന്നു വന്നു. ഉമ്മ ചെയ്യുന്ന വീട്ടു ജോലികളെ കുറിച്ചും കടകൾ അടഞ്ഞു കിടന്നതു കൊണ്ട് പണ്ടുകാലങ്ങളിലുണ്ടായിരുന്ന ഭക്ഷണ ശീലങ്ങളും മനസ്സിലാക്കാൻ സാധിച്ചു.ലീവ് കിട്ടിയാൽ പുറത്തുപോവുന്ന ശീലം മാറ്റി വീട്ടിൽ തന്നെയിരിക്കാൻ തുടങ്ങി .ലോകത്തെ മുഴുവൻ പേരുടെയും രോഗം മാറാൻ പ്രാർത്ഥിച്ചു. വീട്ടിലിരുന്നു കളിക്കാവുന്ന പണ്ടുകാലത്തെ പല കളികളും കളിച്ചു തുടങ്ങി. ടീച്ചേഴ്സിനെയും കൂട്ടുകാരെയും ഓർത്തു.ഇക്കൊല്ലം പരീക്ഷയെഴുതാൻ ഭാഗ്യമില്ലാത്തവരായി ഞങ്ങൾ.ഇപ്പോഴും ഒരുപാട് പേരെ മിസ് ചെയ്യുന്നു.എങ്കിലും ജാഗ്രതയോടെ കോവിഡ് 19 നെതിരെ നമുക്ക് പോരാടാം .
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം