ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഗ്രീക്ക് പുരാണങ്ങളിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വക്ക് ഉണ്ടായിട്ടുള്ളത്.പണ്ട്കാലം മുതൽതന്നെ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന് ഏറെ ശ്രദ്ധകൊടുത്തിരുന്നു. ശുചിത്വം വ്യക്തിക്കുള്ളിൽ മാത്രമല്ല പകരം നമ്മുടെ പരിസരവും ശുചിത്വമുള്ളതാവണം.പല രോഗങ്ങളുടെയും പ്രധാനകാരണം ശുചിത്വമില്ലായ്മയാണ്.പലരോഗങ്ങളും നമ്മുടെ ശരീരത്തിലെത്തുന്നത് ശുചിത്വമില്ലായ്മയിലൂടെയാണ്.വ്യക്തി ശുചിത്വം പോലെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും.പലരോഗങ്ങളേയും ഉൻമൂലനം ചെയ്യാൻ ശുചിത്വം ഒരു ശീലമാക്കുന്നതിലൂടെ സാധിയ്ക്കുന്നു.ശരീരം മാത്രമല്ല മനസ്സും ശുചിയാകുന്നു.നാം പരിസരം ശുചിയാക്കുന്നതിലൂടെ നമ്മുടെ പ്രകൃതിയുടെ താളമിടിപ്പും നാം സംരക്ഷിയ്ക്കുന്നു

നമ്മൾ ശുചത്വം പാലിച്ചാൽ വളർന്നുവരുന്ന പുതുതലമുറയും ശുചിത്വം എന്നത് ഒരു ശീലമാക്കും.അതിലൂടെ ശുചിത്വബോധമുള്ള ഒരുപുതുതലമുറയെ വാർത്തെടുക്കാൻ കഴിയും.ഇത് ഒരാൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല.സമൂഹം ഒറ്റക്കെട്ടായി പ്രതികരിയ്ക്കേണ്ടതുണ്ട്.നമ്മുടെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ശുചിത്വമില്ലായ്മ.നമ്മുടെ നാടും വീടും എല്ലാം ആകെ മലിനമായ അവസ്ഥയിലാണ് ഇന്നുള്ളത്.നാം എവിടെയെല്ലാം നോക്കുന്നുവോ അവടെയെല്ലാം മാലിന്യക്കൂമ്പാരങ്ങൾ കാണാൻ കഴിയും.ഇതിനെതിരേ പ്രതികരിയ്ക്കാൻ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണം.നമ്മുടെ വീടു മാത്രംവൃത്തിയായാൽ പോര.നമ്മുടെ നാടും വൃത്തിയുള്ളതായിരിയ്ക്കണം.ഇതാവട്ടെ നമ്മുടെ ലക്ഷ്യം.

8H ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം