സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള/അക്ഷരവൃക്ഷം/പ്രാർത്ഥനയുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥനയുടെ ശക്തി


അങ്ങ് അകലെ വിജനമായ പ്രദേശത്തിൽ ഒരു ചെറിയ കുടിൽ ഉണ്ടായിരുന്നു. ആ കുടിലിൽ ഒരു ആദിവാസി കുടുംബം-അച്ഛനും അമ്മയും 5 മക്കളും മാതാപിതാക്കൾ പൊടുന്നെനെ മരിച്ചു പോയി. മക്കൾ 5 പേർ മാത്രമായി. ആശ്രയമായി മറ്റാരും ഇല്ല. തടി വെട്ടായിരുന്നു മക്കളുടെ ജോലി. 4 ആൺ മക്കളും തടി വെട്ടാൻ പോകുമ്പോൾ വീട്ടിൽ പെൺകുട്ടി മാത്രം അവളുടെ ലോകം വീട് മാത്രമായി. ഈ 5 പേരും നല്ല സ്നേഹത്തിൽ കഴിയുകയായിരുന്നു. കാട്ടുമൃഗങ്ങളുടെയും നാട്ടുമനുഷ്യരുടേയും ശല്യം കുട്ടിയെ വല്ലാതെ വേദനിപ്പിച്ചു. സഹോദരന്മാർ എവിടെനിന്നാലും നന്നായി പ്രാർത്ഥിക്കുമായിരുന്നു. ഒരു ദിവസം മഴ കാരണം അവർക്ക് കൃത്യസമയത്തു വീട്ടിൽ എത്താൻ സാധിച്ചില്ല. കുട്ടിക്ക് വല്ലാത്ത പ്രയാസവും ഉണ്ടായി. അവർ ആയിരുന്ന സ്ഥലത്തുനിന്ന് മനമുരുകി പ്രാർത്ഥിച്ചു. പ്രാർത്ഥനയുടെ ഫലമായി ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. കുട്ടി ആപത്തിൽ നിന്നും രക്ഷപെട്ടു. വീട്ടിലെത്തിയ സഹോദരന്മാർക് സന്തോഷമായി ദൈവത്തെ പാടിപ്പുകഴ്ത്തി. ഒരേ മനസോടെ പ്രാർത്ഥിച്ചാൽ ഫലം നിശ്ചയം.

അയന സോണി.എസ് .എസ്
4 എ സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ