കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
05:43, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്കായ്......

അകലം പാലിച്ചും,ആൾക്കൂട്ടം ഒഴിവാക്കിയും
വീടിനുള്ളിൽ കഴിയുന്നു മർഥ്യരെല്ലാം
തിരക്കിട്ട ഓട്ടത്തിന് ലോക്ക് വീണപ്പോൾ
കാണുന്ന കാഴ്ചകൾ ബഹുവിധവും
ചാടിക്കളിച്ചും ,പൊട്ടിച്ചിരിച്ചും
ടിക്‌ടോക് എടുത്തും നടന്നവരെലാം
വീടിന്റെ ജനലെണ്ണിയും,മുറികൾ കയറി ഇറങ്ങിയും
സമയം കളയുന്ന കാഴ്ചകളും.
കോഴിയെ ഗ്രില്ലിട്ടും ബക്കറ്റിനുള്ളിലാക്കിയും
 തീയിട്ട രസിക്കുന്ന വീരന്മാരും.
പോലീസിനെ വെട്ടിച്ചും ഡ്രോണിനെ കാണാതെയും
കാട്ടിലൊളിക്കും വീരന്മാരും
ഇനിയും പഠിക്കാത്ത മർത്യാ നീ
എന്നു പഠിക്കും ഈ പാഠങ്ങൾ
ഒന്നിനെ ആഘോഷമാക്കുമ്പോൾ ഓർത്തിടാം
നാളെയുടെ നന്മക്കായ് എന്ത് ചെയ്യാം.
ഏർപ്പെടാം കാർഷികവൃത്തികളിൽ
കരുതലിനാൽ നന്നാക്കും പരിസരങ്ങൾ
ഭീതി ഉണർത്തുന്ന മാരകരോഗങ്ങളെ
ആട്ടിയോടിക്കാം ഐക്യത്തോടെ

അവന്തിക AP
7 A കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത