ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/കനിവ്

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കനിവ്

കാലമാം പ്രവാഹത്തിൽ വീണടിയുന്നു
സർവ്വ ലോകത്തെക്കാൾ വിലയുള്ളതാമീ ജീവിതം
കരളലിയുന്ന കാഴ്ച കണ്ടിരിക്ക വയ്യാതിനിയും
കനിവേകുമോ കരുണ നൽകുമീശനെ
ലോകത്തിനു അന്ധതയകറ്റി പ്രഭ ചൊരിയു
കാരുണ്യത്തിന്നു പ്രഭാപൂരിതത്തിനായി വാഞ്ചിച്ചു
കേഴുന്നോരീ മാനവ രാശിയെ
കരുതലിൻ കരം നീട്ടി രക്ഷിക്കു കരുണാനിധി
കദനം തിങ്ങുന്ന അന്തരംഗത്തെ
പ്രതിരോധ പ്രഭ ചൊരിയൂ സർവേശ്വര
അപരന്റെ നന്മകൾ ക്കായി പ്രയത്നിക്കാൻ
മനമേകീ വഴിയരുളൂ ശുശ്രൂഷയ്ക്കായി
കുഞ്ഞു മാലാഖയായി പ്രഭാപൂരിത മാകാൻ
വിലാപഭൂമിയിലേയ്ക്കെന്നെ നീ നയിക്കു
കനിവിൻ കിരണമായി ശോഭി ക്കാൻ
 

കീർത്തിശ്യാമ
10A എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത