കാലമാം പ്രവാഹത്തിൽ വീണടിയുന്നു
സർവ്വ ലോകത്തെക്കാൾ വിലയുള്ളതാമീ ജീവിതം
കരളലിയുന്ന കാഴ്ച കണ്ടിരിക്ക വയ്യാതിനിയും
കനിവേകുമോ കരുണ നൽകുമീശനെ
ലോകത്തിനു അന്ധതയകറ്റി പ്രഭ ചൊരിയു
കാരുണ്യത്തിന്നു പ്രഭാപൂരിതത്തിനായി വാഞ്ചിച്ചു
കേഴുന്നോരീ മാനവ രാശിയെ
കരുതലിൻ കരം നീട്ടി രക്ഷിക്കു കരുണാനിധി
കദനം തിങ്ങുന്ന അന്തരംഗത്തെ
പ്രതിരോധ പ്രഭ ചൊരിയൂ സർവേശ്വര
അപരന്റെ നന്മകൾ ക്കായി പ്രയത്നിക്കാൻ
മനമേകീ വഴിയരുളൂ ശുശ്രൂഷയ്ക്കായി
കുഞ്ഞു മാലാഖയായി പ്രഭാപൂരിത മാകാൻ
വിലാപഭൂമിയിലേയ്ക്കെന്നെ നീ നയിക്കു
കനിവിൻ കിരണമായി ശോഭി ക്കാൻ