വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ കോവിസ്-19 നമുക്കു നൽകുന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിസ്-19 നമുക്കു നൽകുന്ന പാഠം

വർത്തമാനകാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള വിഷയങ്ങളാണ് പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം എന്നിവ.ശുചിത്വമില്ലാത്ത പരിസ്ഥിതി മൂലം നാം ഇന്ന് നിരവധി കഷ്ടപ്പാടുകൾ നേരിടേണ്ടിവരുന്നു. ലോകരാഷ്ട്രങ്ങൾ മുഴുവൻ സംഹാരതാണ്ഡവമാടുന്ന കോവിഡ്-19 അഥവാ കൊറോണ വൈറസ് അതിശക്തമായ പ്രതിസന്ധി ഉളവാക്കുന്നു. ഈ വൈറസ് ലോകജനതയെ ഒന്നൊന്നായി കൊന്നൊടുക്കുകയാണ്. ചൈനയിൽ വുഹാൻ നഗരത്തിലെ മാംസ മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസിനെ പ്രധിരോധിക്കാൻ ശാസ്ത്രലോകത്തിനുപോലും ഒന്നും ചെയ്യാനാകാതെ പകച്ചുനിൽക്കുകയാണ്. ഈ വൈറസ് കാരണം ലോകത്തിലെ വികസിതവും ഏറ്റവും വലിയ സമ്പന്ന രാജ്യവുമായ അമേരിക്കയിൽ ഇപ്പോൾ തന്നെ മരണം 52,000 കടന്നു. ഇത്രയും പേർ മരിച്ചിട്ടും സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്ന് കരുതി നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താത്തത് തികച്ചും ആശങ്കാജനകം തന്നെ. ലോകരാഷ്ട്രങ്ങൾ അനുഭവിക്കുന്നതുപോലെത്തന്നെ കോവിഡ്-19 എന്ന വൈറസിനെ നേരിടുകയാണ് നമ്മുടെ മാതൃരാജ്യവും. ഇതുവരെ നമ്മുടെ രാജ്യത്ത് മരണം 750 കടന്നു. ആരോഗ്യ മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച ഇറ്റലി,അമേരിക്ക പോലുള്ള രാജ്യങ്ങളേക്കാൾ രോഗവ്യാപനനിരക്ക് നമ്മുടെ രാജ്യത്ത് കുറവാണെന്നതിൽ നമുക്ക് ആശ്വസിക്കാം. എന്നാൽ ശക്തമായ രോഗപ്രതിരോധവും വ്യക്തി-പരിസരശുചിത്വങ്ങളും നമ്മുടെ നാടിന് ഇന്ന് അത്യാവശ്യമാണ്.

പരിസ്ഥിതിയിൽ നിരവധി മാറ്റങ്ങളാണ് നാം ഇന്ന് കണ്ടുവരുന്നത്. പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നത് കാരണം പ്രകൃതിദുരന്തങ്ങൾക്ക് ഇരയാകേണ്ടിവരുന്നു. പരിസ്ഥിതി മലിനീകരണമാണ് ഈ ദുരന്തങ്ങൾക്ക് ഏറ്റവും പ്രധാന കാരണം. സാധാരണയായി മാംസ വേസ്റ്റുകളും പ്ളാസ്റ്റിക്ക് മാലിന്യങ്ങളും മനുഷ്യൻ ഒരു നിയന്ത്രണങ്ങളുമില്ലാതെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നു. അതിൽ നിന്നൊക്കെ മഹാമാരികൾ പരത്തുന്ന രോഗാണുക്കൾ ഉത്ഭവിക്കുന്നു. മനുഷ്യൻ്റെ ഇത്തരം മോശമായ ഇടപ്പെടലുകൾ കാരണമാണ് ഇത്രയും പേർ മരിക്കാൻ ഇടയായത്. ചൈനയിലെ ശുചിത്വമില്ലാത്ത മാംസ മാർക്കറ്റിൽ നിന്നും അങ്ങനെയാണ് ലോകത്തെ ജീവജാലങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന കോവിഡ്-19ൻ്റെ ഉത്ഭവം എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഈ വൈറസ് മനുഷ്യരെ മാത്രമല്ല ധാരാളം മൃഗങ്ങളെയും ബാധിച്ചിട്ടുണ്ട്.

പരിസ്ഥിതിയിൽ വർദ്ധിച്ച് വരുന്നവയാണ് വായു മലിനീകരണവും ജല മലിനീകരണവും. കോടിക്കണക്കിന് ഫാക്ടറികളിൽ നിന്നും അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന വാഹനങ്ങളിൽ നിന്നും പുറംതളളുന്ന മലിനമായ പുകകാരണവും വായു മലിനീകരണമുണ്ടാകുന്നു. മലിനമായ വിഷപുക ശ്വസിച്ച് ധാരാളം പേർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിക്കുന്നു.ജല മലിനീകരണം മൂലം ഇന്ന് നമുക്ക് ശുദ്ധ ജല ലഭ്യത കുറഞ്ഞു വരുന്നു. ഫാക്ടറികളിൽ നിന്നും ഒഴുകി വരുന്ന രാസ പദാർഥങ്ങൾ അടങ്ങിയ ജലം ജലസ്രോതസ്സുകളെ മലിനമാകുന്നു. ഈ മലിന ജലം ഉപയോഗിച്ച് പല രോഗങ്ങൾക്കും നാം അടിമപ്പെടുന്നതിലൂടെ മരണംവരെ സംഭവിക്കുന്നു. പരിസ്ഥിയിൽ വനങ്ങൾക്ക് ഏറെ പകുണ്ട്. പക്ഷെ എല്ലാം വെട്ടി പിടിക്കാനുളള മനുഷ്യൻ്റെ അത്യാഗ്രഹം മൂലം ഇന്ന് വന നശീകരണംവലിയ തോതിൽ നടക്കുന്നു. വനങ്ങൾ നശിപ്പിച്ചത് കാരണം ഇന്ന് നാം നിരവധി പ്രശ്നങ്ങൾ നേരിടുന്നു. ശുദ്ധ വായുവിൻ്റെ ലഭ്യത കുറവാണ് അതിൽ പ്രധാനം. വായു മലിനീകരണം കാരണം അന്തരീക്ഷത്തിലെ ഒാസോൺ പാളിക്ക് നാശം സംഭവിക്കുകയും ആഗോളതാപനം പോലുളള പ്രശ്നങ്ങൾ നാം നേരിടുകയും ചെയ്യുന്നു.

പരിസ്ഥിതിയിൽ നാം ചെയ്ത തെറ്റുകൾ തിരിച്ചറിയുന്ന സമയമാണ് ഈ കൊറോണക്കാലം. ഇനിയെങ്കിലും നമുക്ക് പരിസ്ഥിതിതിയെ സംരക്ഷിക്കാം. ഈ അതിജീവനകാലത്ത് വായുമലിനീകരണതോത് കുറയുന്നു എന്നത് നാം അറിഞ്ഞ വാർത്തയാണ്. ഇന്ന് പകുതിയിൽ കൂടുതൽ ലോക രാഷ്ട്രങ്ങളിൽ ലോക്ഡൗൺ ആയതിനാൽ വായുമലിനീകരണം 60% ത്തോളം കുറഞ്ഞിരിക്കുന്നു.

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇക്കാലത്ത് നമുക്ക് അനിവാര്യമാണ്. ദിവസവും ഇരുപത് പ്രാവശ്യമെങ്കിലും കുറഞ്ഞത് 20 സെക്കൻഡ് നേരം സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകഴണം. പുറത്ത് പോയി വന്നാൽ പ്രധാനമായും കൈയും മുഖവും നന്നായി കഴുകി വൃത്തിയാക്കണം. ശുചിത്വമില്ലായ്മയാണ് നമ്മെ ഈ രോഗ വ്യാപനത്തിലേക്ക് ഒരു പരിധി വരെ കൊണ്ടു വിട്ടത്. അത് മാറണം.

ശുചിത്വത്തെ പറ്റിയും നമ്മുടെ സംസ്കാരത്തെ പറ്റിയും നിരവധി തിരിച്ചറിവുകൾ തന്ന കാലമാണ് ഈ കൊറോണക്കാലം. അതിൽ എടുത്ത് പറയേണ്ടത് ഇംഗ്ലീഷുകാരുടെ അഭിവാദ്യമർപ്പിക്കലായ ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി ഭാരതീയന്റെ അഭിവാദ്യമായ "നമസ്കാരം" ലോക രാജ്യങ്ങൾ ശീലമാക്കിയതാണ്. ഇതിലൂടെ രോഗവ്യാപനം തടയുവാൻ നമുക്ക് സാധിക്കുന്നു.

ഇക്കാലയളവിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് നമുക്ക് വേണ്ടത്. അതിനായി നാടൻ ഭക്ഷണങ്ങൾ നമുക്ക് സ്വകരിക്കാം. അനാവശ്യ ഭക്ഷണങ്ങൾ ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തി പോഷക സമൃദ്ധമായ ആഹാരങ്ങൾ നാം കഴിക്കണം. രോഗപ്രതിരോധത്തിനായി നമ്മുടെ സർക്കാർ നൽക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാം. നമുക്ക് വേണ്ടി ജീവൻ ബലി നൽകിയും കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെയും മറ്റ് ജീവനക്കാരെയും ആദരിക്കാം.

ഇന്ന് നമ്മുടെ രാജ്യം കോവിഡ്-19 എന്ന മഹാമാരിയെ അതിജീവിച്ച് വരുകയാണ്. ഇൗ അതിജീവനത്തിൽ നമ്മുടെ കൊച്ചു കേരളത്തിൻ്റെ പ്രവർത്തനങ്ങൾ ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായിരിക്കുകയാണ്.ഈ രോഗത്തിൽ നിന്നും പൂർണമായി മോചനം നേടാൻ ആരോഗ്യപ്രവർത്തകരും സർക്കാരും മറ്റ് അറിവുളളവരും പകർന്നു നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം. ഈ കൊറോണക്കാലം തന്ന തിരിച്ചറിവുകൾ നമുക്ക് മറക്കാതിരിക്കാം. നന്ദി........

ആലോക്.പി.എസ്
9എ വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം