സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/മനുഷ്യനെ കാർന്നു തിന്നുന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:33, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മനുഷ്യനെ കാർന്നു തിന്നുന്ന വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യനെ കാർന്നു തിന്നുന്ന വൈറസ്

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി കയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടത് ഉണ്ട്. ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധ യുടെ രൂപത്തിൽ രൂക്ഷമായ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിവൈറസ് മരുന്നുകളോ, രോഗാണുബാധ ക്കെതിരായ വാക്സിനുകൾ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടു വരുന്നുണ്ട്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ്. ഇത് ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയു മൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്‌, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയ തരം വൈറസ് ആണ് കൊറോണ വൈറസ്.

       സാധാരണ ജലദോഷ പനി യെ പോലെ ശ്വാസകോശനാളി യെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ,  തൊണ്ടവേദന,  തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവസ്ഥ ദുർബലമായ വരിൽ പ്രായമായ വരിലും ചെറിയ കുട്ടികളിലും വൈറസ്  പിടി മുറുക്കും. ഇവരിൽ ന്യൂമോണിയ പോലെയുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ,  ചുമ, മൂക്കൊലിപ്പ് ക്ഷീണം,  തൊണ്ടവേദന എന്നിവയുമുണ്ടാകും. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായു മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തിക്കുകയും ചെയ്യും. വൈറസ് ബാധിച്ച ഒരാൾ തൊട്ടവസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകും. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച പിന്നീട് ആ കൈകൾകൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. കൊറോണ വൈറസിന്  കൃത്യമായി ചികിത്സയില്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ  മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുനായി ധാരാളം വെള്ളം കുടിക്കണം. പരിസര ശുചിത്വം വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലകൊണ്ട് ഉപയോഗിച്ചു മൂടണം. പനി ജലദോഷം എന്നിവ യുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത ഇടപെടരുത്. രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം. വളർത്തു മൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അടുത്ത ഇടപെടരുത്. 
        ഇന്ന് നമ്മുടെ സമൂഹത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അടച്ചുപൂട്ടൽ നമ്മുടെ സമൂഹത്തിൽ ജനങ്ങളുടെ നന്മക്ക് വേണ്ടി ആണ്. നിപ്പ വൈറസിനെ യും രണ്ടു പ്രളയങ്ങ കളയും ഈ അടുത്ത കാലത്ത് ഒന്നായി നേരിട്ട് വിജയിച്ചു. നാം അതിജീവിക്കും. നാം പ്രതിരോധിക്കും. കോവിഡ് 19 പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം മാസ്ക് ധരിക്കുക എന്നുള്ളതാണ്. ഈ മഹാമാരിയെ നാം പിടിച്ചു കെട്ടും. അതിനെ എന്റെയും സമൂഹത്തിലെയും നിങ്ങൾ ഓരോരുത്തരുടെയും സഹകരണം കൂടിയേ കഴിയൂ. ഓരോ ദിവസവും നാം വീടിനുള്ളിൽ തന്നെ കഴിയുന്നത്. ഒരു നല്ല നാളേക്ക് വേണ്ടിയാണ്.
ശ്രീലക്ഷ്മി കെ.എസ്‌
2 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം