ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അചഞ്ചലമായ് മനുഷ്യർ

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anju Jose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!--അചഞ്ചലമായ് മനുഷ്യർ --> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അനിയന്ത്രിതമായ തിരക്കുകളിൽ ഏർപ്പെട്ട് മനുഷ്യകുലം ഒരിടവേളക്കായി കൊതിക്കുമ്പോൾ കലിയുഗത്തിൽ ലോകം മുഴുവൻ ഭയത്തിന്റെ ഇരുട്ടു പരത്തി കലി സംഭവം ഒരു നൂറ്റാണ്ടിനപ്പുറം ഒരു ഇതിഹാസ കഥയായി മാറുമെന്നതിൽ സംശയമില്ല. Go corona, G0 corona എന്ന് പറഞ്ഞാൽ പോകാൻ കൊറോണ മനുഷ്യ നിർമ്മിതമാണെങ്കിലും അല്ലെങ്കിലും സർവ്വ നാണെന്നു ധരിക്കുന്ന മനുഷ്യന്റെ അരുമയായ ജീവിയല്ല. മനുഷ്യനെ തന്നെ ഒന്നായി ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യണം എന്ന ലക്ഷ്യം വച്ചിരിക്കുന്ന കൊച്ചു പിശാചാണ്.ഇത് മനുഷ്യ ജീവിതത്തിൽ ചില പരിണാമങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യർക്ക് പ്രതികൂലമായും പ്രകൃതിക്ക് അനുകൂലമായും, എന്നിരുന്നാലും വലിയ പ്ലേഗ് ദുരന്തത്തേയും പിടിച്ച് കെട്ടിയ മനുഷ്യർ ഈ കൊച്ചു പിശാചിനേയും പിടിച്ചുകെട്ടുമെന്ന കാര്യത്തിൽ സംശയമില്ല മനുഷ്യർക്ക് ശിക്ഷ പ്രകൃതിക്ക് രക്ഷ മനുഷ്യൻ കൊറോണയെ പിടിച്ച് കെട്ടുന്നതിന് മുമ്പ് തന്നെ ലോകത്താകമാനമുള്ള ജനങ്ങളെ കൊറോണ വീട്ടിനുള്ളിൽ പിടിച്ചുകെട്ടി. സാമൂഹിക അകലം പാലിക്കുക , എന്ന മനുഷ്യർക്ക് ഒരു തരത്തിലും പാലിക്കാൻ കഴിയാത്ത, നിബന്ധന ചിലപ്പോൾ ലോകത്തെ പട്ടിണിയിലാഴ്ത്തിയേക്കാം. എന്നാൽ പ്രകൃതിക്ക് മിക്കവാറും ഉപകാരപ്പെട്ടതാണ്.നിരത്തിൽ വാഹനങ്ങൾ ഇറക്കുന്നതിന്റെ കുറവു കാരണം വായു മലിനീകരണവും അതിലൂടെ ആഗോളതാപനവും കുറഞ്ഞു.ജീവിതം മുഴുവൻ തിരക്കിന്റെ പടയോട്ടമായിരുന്ന മനുഷ്യന് ദിവസം മുഴുവൻ പണിയില്ലാതെ വീട്ടിൽ കഴിയേണ്ടി വന്നു. ഒരു ചെറിയ ഇടവേള കൊതിച്ചിരുന്ന അവർക്ക് കൊറോണ നൽകിയത് അവർ പ്രതീക്ഷിക്കുന്നതിലും അപ്പുറമായ ഒന്നായിരുന്നു. അതിലൂടെ ശതാബ്ദങ്ങളായി ഒതുങ്ങി കഴിഞ്ഞിരുന്ന മറ്റു പല മിണ്ടാപ്രാണികൾക്കും സ്വാതന്ത്ര്യത്തിന്റെ പുനർജീവിതമാണ് കിട്ടിയത്. ഈ സമ്മാനങ്ങളുടെ വൈവിധ്യത്തിൽ മനുഷ്യന്റെ അസ്ഥിത്വത്തിന്റെ രക്ഷയും മനുഷ്യന്റെ ശിക്ഷയും ചിന്താ ദീപ്തമായ് അനശ്വരമായ് നിലനിൽക്കും. മനുഷ്യനെ ഒരു കയറിട്ട് അനങ്ങാതാക്കുന്ന കൊറോണ കാലം ചരിത്രത്തിൽ അടയാളപെടും എന്നത് തീർച്ച.

നന്ദന മഹേഷ്
X C ബി .ജി. എച്ച്.എസ്. ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം