എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ മൂക വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മൂക വിലാപം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൂക വിലാപം

ഭൂമിയെൻ മാതാവേ, നീ തളർന്നീലയോ
 ഇന്നിന്റെ യാഘാതമേറ്റപോലെ
 നിൻ സുതരേവം നിന്നോട് ചെയ്ത ഒരു
 നീചനി കൃഷ്ട പ്രവർത്തിയാലെ !

 പൊള്ളുന്നു നിന്നകം കാലത്തികവിലും
 ഉച്ച പരിഷ്ക്കാര കോടി യിലും
 കാലങ്ങളേറെ കഴിയുകി ൽ നിന്മുഖം
 ഭീകരദൃശ്യം മതാവുകില്ലേ?

 പച്ചപരിഷ്ക്കാരജീവിത വ്യഗ്രത
 പൊള്ളിച്ചു നിന്നകക്കാ മ്പിനേയും
 ഇന്നിന്റെ ജീവനും ആസക്തമല്ലയോ
 ഭൗതികതി പ്രസരങ്ങളാ ലെ !

 അമ്മേ, ധരിത്രിയാം കാരുണ്യ ശാലിനീ
 കുത്തിപ്പിളർന്നു നിൻമാറിടവും !
ചോരകിനിയുന്നു നിൻമേനി തന്നിലും
മൂകവിലാപം നിൻ ഹൃദ ന്തത്തിൽ.

ആബിദ് നാസ്സർ
8 D എസ് ജി എച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത