വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ മാനവർതൻ മറുമരുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
മാനവർതൻ മറുമരുന്ന്


ഹേ മനുഷ്യാ നിനക്കെന്തു പറ്റി?
നിന്നെ ആർ ഇങ്ങനെ നിയന്ത്രിച്ചു?
ഒന്നും എന്നെ തടുക്കില്ലെന്ന ഭാവം
എന്നു നിൻ മനസ്സിൽ ഓർമ്മയായി
ആറടി പൊക്കവും ആയതിൻ ബുദ്ധിയും
നിന്റെ ആയുധമെന്ന അഹന്ത വേണ്ട
ഇനിയെന്തിനു മനുഷ്യാ നിന്റെ ശക്തി?
ചെറിയതാമൊരു വൈറസ് കാരണം
നിന്റെ ആയുധങ്ങൾ ആറടി മണ്ണിലായില്ലേ
ശ്രദ്ധിച്ചു ശ്രദ്ധിച്ചു അശ്രദ്ധയായപ്പോൾ
കൊറോണയിൻ ശ്രദ്ധ മാനവ ജീവനിലായി
പൊരുതുക പൊരുതുക മാനവരേ
അഹന്ത കൊണ്ടല്ല ഒരുമ കൊണ്ട്
അധികാരികൾ തൻ ആജ്ഞ കേൾക്ക
ജീവനെ സൂക്ഷിച്ചു വച്ചിടുക
അതിജീവനത്തിൻ മാർഗ്ഗമല്ലോ
പ്രതിരോധമെന്ന മറുമരുന്ന്

ഗോകുൽ ഗിരീഷ് ജി ഐ
8C വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത