ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ/അക്ഷരവൃക്ഷം/ ജീവൻ സൗരയൂഥത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവൻ സൗരയൂഥത്തിൽ | color= 2 }} ജീവൻ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവൻ സൗരയൂഥത്തിൽ

ജീവൻ സൗരയൂഥത്തിൽ: ഭൂമിക്ക് പുറമെ സൗര കുടുംബാംഗങ്ങളായ ചില ഗ്രഹങ്ങളിലും ഛിന്നഗ്രഹങ്ങളിലും ജീവൻ ഉത്ഭവിക്കുന്നതിനും നിലനിൽക്കുന്നതിനുമുള്ള അനുകൂലനങ്ങൾ ഉണ്ട്.ഇത്തരം അന്യഗ്രഹങ്ങളിലെയും ഉപഗ്രഹങ്ങളിലെയും ജീവൻ ഗ്രഹോപരിതലത്തി നടിയിലുള്ള സമുദ്രങ്ങളിലായിരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇത്തരം വാസയോഗ്യമേഖലകളിലെ അന്തരീക്ഷ ഘടനയും ഗുരുത്വാകർഷണബലവും ഗ്രഹോ പരിതലത്തിൻ്റെ സവിശേഷതയുയെല്ലാം ഭൂമിയിൽ നിന്ന് വ്യത്യസ്തമായതിനാൽ അത്തരം മേഖലകളിലെ ജീവനെ ഭൗമ ജീവനുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമൊന്നുമില്ല .ഭൂമിക്ക് വെളിയിൽ സൗര കുടുംബാംഗങ്ങളായ ശുക്രൻ ,ചൊവ്വ എന്നീ ഗ്രഹങ്ങളിലും ചില ഛിന്നഗ്രഹങ്ങളിലും ധൂമകേതുക്കളിലും ജീവൻ ഉദ്ഭവിക്കുന്നതിനും ഇപ്പോഴും നിലനിൽക്കുന്നതിനുമുള്ള അനുകൂല സാഹചര്യങ്ങൾ ഉണ്ട്. ഭൂമിയിൽ ജീവൻ ഉദ്ഭവിച്ച സമയത്തു തന്നെ മേൽ പറഞ്ഞ ഗ്രഹങ്ങളിൽ ജീവൻ ദ്രവ്യരൂപത്തിൽ ഉദ്ഭവിച്ചിരിക്കാം. എന്നാൽ ജീവൻ വളർന്ന് വികസിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഭൂമിയിൽ നിന്നും വിഭിന്നമായതിനാൽ അത്തരം പ്രദേശങ്ങളിലെ ജീവൻ ഭൗമ ജീവനുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമൊന്നുമില്ല...

പ്രജ്ഞ എൻ
9 C ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം