സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/ ബുദ്ധിമതിയായ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബുദ്ധിമതിയായ തത്തമ്മ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബുദ്ധിമതിയായ തത്തമ്മ

ഒരിടത്ത് ഒരു പനയിൽ ചിഞ്ചു എന്ന തത്തമ്മ താമസിച്ചിരുന്നു. അവളെ കാണാൻ സുന്ദരിയായിരുന്നു. നല്ല ചുവന്ന ചുണ്ടും ദേഹമാകെ പച്ചനിറവും. എല്ലാവർക്കും ചിന്നുവിനെ ഇഷ്ടമായിരുന്നു.പൂച്ചക്കുഞ്ഞായ മണിയും പട്ടിക്കുട്ടിയായ കുട്ടുവും ആയിരുന്നു ചിഞ്ചുവിന്റെ കൂട്ടുകാർ. ഒരു ദിവസം മൂവരും കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പനയിൽ നിന്നും ഒരു മനുഷ്യൻ തത്തയെ പിടിച്ചു കൊണ്ടു പോകുന്നത് കണ്ടു. അത് കണ്ട് മണി ചിഞ്ചുവിനോട് പറഞ്ഞു." ചിഞ്ചു ഇത് പക്ഷി പിടുത്തക്കാരനാണ് എല്ലാ തത്തകളെയും ഇയാൾ പിടിച്ചു കൊണ്ട് പോകാറുണ്ട്." ഇത് കേട്ടതോടെ ചിഞ്ചുവിന് പേടിയായി. അവൾ കരഞ്ഞുകൊണ്ട് കൂട്ടിലേക്ക് പറന്നുപോയി.
പിറ്റേദിവസം രാവിലെ മണിയും കുട്ടുവും അവളെ കളിക്കാൻ വിളിച്ചു. ചിഞ്ചു ചെന്നില്ല. അവൾക്ക് കൂടിന് പുറത്തിറങ്ങാൻ പോലും പേടിയായി. കരച്ചിൽ മാറ്റി പിന്നീട് അവൾ കുറെ ആലോചിച്ചു.പക്ഷി പിടുത്തക്കാരെന്ന ഓടിക്കാനായി അവൾ ഒരു സൂത്രം ഒപ്പിച്ചു. അവളുടെ കൂടിന് താഴെയുള്ള ഒരു വലിയ കുഴിയിൽ കുറേ കരിയിലയും കല്ലും വാരിയിട്ടു. സഹായത്തിനായി ചിഞ്ചുവിന്റെ കൂട്ടുകാരായ മണിയെയും കുട്ടുവിനെയും വിളിച്ചിരുന്നു.അങ്ങനെ കുഴികാണാൻ പറ്റാത്ത രീതിയിലാക്കി.
ചിഞ്ചുവിന് ഉറപ്പായിരുന്നു പക്ഷിപിടുത്തക്കാരൻ തന്നെയും പിടിക്കാൻ വരുമെന്ന്. അവൾ പ്രതീക്ഷിച്ചതുപോലെ പോലെ പക്ഷി പിടുത്തക്കാരൻ അവളുടെ കൂട്ടിലേക്ക് വരുന്നുണ്ടായിരുന്നു. കൂടാതെ ഒരു വലിയ കൂട്ടിൽ കൂറെ തത്തകളും ഉണ്ടായിരുന്നു. അവൾ കൂട്ടിൽ നിന്നിറങ്ങി കുഴിയുടെ അടുത്തേക്കു പറന്നു. തത്തയെ കണ്ടതും പക്ഷി പിടുത്തക്കാരൻ അവളുടെ പുറകെ ഓടി. അവൾ കുഴിയുടെ അടുത്ത് ചെന്നു നിന്നു. തത്തയെ മാത്രം ശ്രദ്ധിച്ചു ഓടികൊണ്ടിരുന്ന പക്ഷി പിടുത്തക്കാരൻ കുഴി കണ്ടില്ല. പക്ഷി പിടുത്തക്കാരൻ കുഴിയിൽ വീണു. പക്ഷി പിടുത്തക്കാരൻ വീണ സമയത്ത് അവൾ പക്ഷി പിടുത്തക്കാരന്റെ കൂട്ടിലുള്ള തത്തകളെ തുറന്നു വിട്ടു. കുഴിയിൽ വീണ് കാല് പോയ പക്ഷി പിടുത്തക്കാരൻ ചിഞ്ചുവിനോട് പറഞ്ഞു. " ഞാൻ ഇനി ഒരു പക്ഷിയേയും പിടിക്കില്ല" ഇത് കേട്ടതോടെ ചിഞ്ചുവിന് ആശ്വാസമായി. മണിയും കുട്ടുവും അവളെ "ബുദ്ധിമതിയായ തത്തമ്മ" എന്ന് പറഞ്ഞ് സന്തോഷിപ്പിച്ചു. അങ്ങനെ ചിഞ്ചു കാട്ടിൽ സന്തോഷത്തോടെ പറന്നു നടന്നു.

അൻജിമ മധു
3 എ സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ