സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/അമ്മുവും ആരോഗ്യവും
അമ്മുവും ആരോഗ്യവും
നാട്ടിൻ പുറത്തെ ഒരു ഗ്രാമമായിരുന്നു നീലഗിരി .അവിടെ മനോഹരമായ പുൽമേടുകളും പച്ചപ്പ് നിറഞ്ഞ മലനിരകളും താഴ് വാരങ്ങളും ഉണ്ടായിരുന്നു.പല വർണ്ണങ്ങളിലുള്ള പൂക്കളുമുണ്ടായിരുന്നു. പുഴകളും തോടുകളും ഉണ്ടായിരുന്നു. അവിടെ ഒരു ചെറിയ വീട്ടിൽ സുമതിയും അവളുടെ മക്കൾ രാമുവും അമ്മുവും ഉണ്ടായിരുന്നു.അവർ വളരെ ദരിദ്രരായിരുന്നു.അമ്മു വളര അലസയായ പെൺകുട്ടി ആയിരുന്നു.അമ്മുവിന് കുളിക്കാനും .പല്ലുകൾ വൃത്തിയാക്കാനും വളരെ മടിയായിരുന്നു. അവൾ എന്നും മണ്ണിൽ കളിക്കും എന്നിട്ട് കൈകഴുകാതെ ഭക്ഷണവും കഴിക്കും.എന്നാൽ രാമു വളരെ മിടുക്കനായ കുട്ടിയായിരുന്നു. അവൻ എന്നും അതിരാവിലെ എഴുനേറ്റ് കുളിച്ചിട്ട് പഠിക്കുമായിരുന്നു. അങ്ങനെ ഇരിക്കെ അവർ രണ്ടു പേരും ഒരു ദിവസം ഭക്ഷണം കഴിക്കുവായിരുന്നു.അമ്മുവിന് വയറു വേദനിക്കുന്നതായി തോന്നി. അവൾ കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു. അമ്മ അവളെ അടുത്തുള്ള ഡോക്ടറിന്റെ അടുത്ത് കൊണ്ടുപോയി. ഡോക്ടർ അവളെ സൂക്ഷ്മമായി നിരീക്ഷിച്ചു.അപ്പോഴാണ് ഡോക്ടർ അവളുടെ കൈയ്യിലെ നീണ്ട നഖങ്ങളും നഖങ്ങൾക്കിടയിലെ അഴുക്കുകളും കണ്ടത്. ഡോക്ടർ പറഞ്ഞു "കൈകൾ കഴുകാതെയും ശുചിത്വമില്ലാതെയും ഭക്ഷണം കഴിക്കുമ്പോൾ പലവിധ രോഗങ്ങൾ ശരീരത്തിലുണ്ടാകും.മനുഷ്യർക്കിടയിൽ എപ്പോഴും വ്യക്തി ശുചിത്വം ഉണ്ടായിരിക്കണം" ഡോക്ടർ അവൾക്ക് മരുന്നു നൽകി. അങ്ങനെ അവളുടെ വയറുവേദന മാറി അന്നു മുതൽ അവൾ വ്യക്തി ശുചിത്വമുള്ള കുട്ടിയായി.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ