സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻറെ പരിസ്ഥിതി

ദൈവത്തിൻറെ ദാനമായി ആയി നമുക്ക് ലഭിച്ച ധാരാളം വസ്തുക്കൾ ഈ ലോകത്തിൽ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി. നല്ല സമൂഹവും സുന്ദരമായ ലോകവും സാധ്യമാക്കാൻ നല്ല പരിസ്ഥിതി ഉണ്ടാകേണ്ടത് ആവശ്യമാണ്. നമ്മുടെ ജീവിതത്തിൽ നാം അനുഭവിച്ചിട്ടുള്ള എല്ലാ വസ്തുക്കളും ഏതെങ്കിലും വിധത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയായിരിക്കും. പരിസ്ഥിതിയിൽ ഉണ്ടാവുന്ന പ്രതികൂല മാറ്റങ്ങളെ നിയന്ത്രിക്കുന്നതിനായി, ആഹാരം പാഴാക്കി വലിച്ചെറിയുന്നത് , വനനശീകരണം, വർധിച്ചുവരുന്ന ആഗോളതാപനം, മലിനീകരണം, വ്യവസായവൽക്കരണം തുടങ്ങിയ പ്രശ്നങ്ങൾ എടുത്തുപറയേണ്ടത് അത്യാവശ്യമാണ്.

നാമെല്ലാവരും തേൻ ഇഷ്ടപ്പെടുന്നവരാണ്. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ പ്രത്യേകിച്ച് പ്രഭാതത്തിൽ ഒരു സ്പൂൺ തേൻ കൂടി ചേർക്കാൻ നാമാഗ്രഹിക്കുന്നു. കീടനാശിനികളും രാസവളങ്ങളും അമിതമായി ഉപയോഗിച്ചുള്ള കൃഷി ,കാലാവസ്ഥാവ്യതിയാനം , ഊഷ്മാവിന്റെ വർദ്ധനവ് എന്നിവമൂലം തേനീച്ചകൾ ബഹുഭൂരിഭാഗവും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഭൂമിയിലുള്ള മിക്ക സസ്യജാലങ്ങളുടെയും ഭക്ഷ്യവിളകളുടെയും പരാഗ വാഹകരാണ് ആണ് തേനീച്ചകൾ. ഇവയുടെ വംശനാശം ലോകത്തിലെ ഭക്ഷ്യ വിതരണത്തെ പ്രതികൂലമായി ബാധിക്കും .

ഉയർന്ന താപനില, രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, ജലദൗർലഭ്യം എന്നിവ മൂലമുണ്ടാകുന്ന പൂക്കൾ ഫംഗസ് രോഗങ്ങൾ കാപ്പിയുടെ ഉൽപാദനം തടയുന്നു. ആഗോളതാപനം മൂലം കൊല്ലം കടൽ ഭക്ഷ്യ സമ്പത്ത് പോലും കുറയുന്നു. ജീവൻറെ നിലനിൽപ്പിന് പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

വനനശീകരണം തടയൽ, മണ്ണ് സംരക്ഷണം, ജലസംരക്ഷണം, വന്യജീവി സംരക്ഷണം, രാസവളങ്ങൾക്ക് പകരം ജൈവവളം, പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കാലാവസ്ഥയിലെ ലെമൺ മാറ്റങ്ങളെ ഒരു പരിധിവരെ നമുക്ക് തടയാൻ സാധിക്കും. അവിവേകംപരമായ നമ്മുടെ പ്രവർത്തികൾ മൂലം പരിസ്ഥിതിയിൽ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാൻ മൂന്നുതരം ആശയങ്ങളിലൂടെ അതായത് കുറയ്ക്കൽ, പുനരുപയോഗം, പുനചംക്രമണം എന്നിവയിലൂടെ വിഭവങ്ങൾ ഉപയോഗിക്കാവുന്നതാണ്. നമ്മളാൽ ആവുന്ന വിധം കാലാവസ്ഥ വ്യതിയാനങ്ങൾ തടയാൻ അനുകൂല നടപടികൾ നാം ചെയ്യേണ്ടതാണ്. കാരണം ആരോഗ്യകരമായ പരിസ്ഥിതിയാണ് ഭാവിയിലെ സന്തോഷം.

നേഹ ആൻ അഗസ്റ്റിൻ
4A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം