എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ എന്റെ പേര് കൊറോണ ,വൈറസുകളി ൽ വച്ചു ഏറ്റവും പേര് കേട്ട വൈറസാണ് ഞാൻ .ഞാൻമൂലമുണ്ടാകുന്ന രോഗത്തെ കോവിഡ് 19 എന്നാണ് അറിയപ്പെടുന്നത് .ചൈനയിലുള്ള ഹുവാനിൽ നിന്നാണ് ഞാൻ പുറത്തു ചാടിയത്.വളരെ പെട്ടന്നായിരുന്നു എന്റെ ആഗമനം ,അതിനാൽ തന്നെ എന്നെ ആർക്കും പിടിച്ചുകെട്ടാൻ കഴിഞ്ഞില്ല. വന്നു വന്നു ഞാനിങ്ങു കേരളത്തിൽ വരെ എത്തി .ലോകാരോഗ്യ സംഘടന ഒരു മഹാമാരിയായാണ് കോവിഡിനെ പ്രഖ്യാപിച്ചിട്ടുള്ളത് .നിങ്ങളുടെ സർക്കാരും പോലീസും ,ആരോഗ്യ പ്രവർത്തകരും എല്ലാം കേരളത്തിൽ നിന്നും എന്നെ തുടച്ചു നീക്കാൻ കഠിന ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ .മനുഷ്യരിലൂടെയാണ് ഞാൻ ജീവിക്കുന്നത് എന്നാൽ മനുഷ്യരാകട്ടെ സാമൂഹ്യ അകലം പാലിക്കുകയും ,അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുകയും ചെയ്യുന്നു .പുറത്തു പോകുന്നവരാകട്ടെ മാസ്‌ക്കും ധരിക്കുന്നു . തിരിച്ചു വീട്ടിൽ വന്നാലോ കയ്യും മുഖവും സോപ്പോ ,സാനിറ്റൈസറോ ഒക്കെ ഉപയോഗിച്ചു വൃത്തിയാക്കുന്നു .ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുകയും ചെയ്യുന്നു .ഇത് എന്നെപ്പോലുള്ളവരുടെ ജീവൻ നഷ്ടപ്പെടുത്തും .ധാരാളം മനുഷ്യ ജീവൻ അപഹരിച്ച ഞങ്ങളെ മനുഷ്യർ ഉന്മൂല നാശം വരുത്തുക തന്നെ ചെയ്യും .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ