വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം രോഗ പ്രതിരോധം-1

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം രോഗ പ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം രോഗ പ്രതിരോധം

രാമുവും രാജുവും കൂട്ടുകാർ ആയിരുന്നു. രാമു നല്ലവനും വൃത്തിയുള്ള കുട്ടിയുമായിരുന്നു.എന്നാൽ രാജുവാകട്ടെ ചീത്ത കുട്ടിയും തീരെ വൃത്തിയില്ലാത്ത കുട്ടിയുമാണ്. അതു പോലെ തന്നെ രാമുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ക്ലാസിലെ ലീഡർ രാമുവായിരുന്നു. കുറെ ദിവസമായി രാജു സ്കൂളിലേക്ക് വരാറില്ലായിരുന്നു. ഈ കാര്യം അന്വേഷിച്ച രാമു രാജുവിന് അസുഖങ്ങളാണെന്ന് മനസ്സിലാക്കി. അവൻ അവന്റെ അധ്യാപകരേയും വിദ്യാർത്ഥികളേയും കൂട്ടി രാജുവിന്റെ വീട്ടിലേക്ക് പോയി. അപ്പോൾ ഡോക്ടർ അവിടെ രാജുവിനെപരിശോധിക്കുകയായിരുന്നു. ഡോക്ടർ അവനെ ഉപദേശിക്കുകയായിരുന്നു. നിനക്ക് ഈ അസുഖത്തിൽ നിന്ന്മോചനം ലഭിക്കണമെങ്കി നീ വ്യത്തിയുള്ളവനാകണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും നീ നിന്റെ നഖങ്ങൾ മുറിക്കണം. നിത്യവും കുളിക്കണം. കൈകൾ നന്നായി കഴുകി മാത്രമേ ഭക്ഷണം കഴിക്കാവൂ. ഉണർന്നാലും ഉറങ്ങാൻ പോകുമ്പോഴും പല്ലു തേക്കണം. ഇങ്ങനെയുള്ള പല കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. ഡോക്ടർ അവൻക്ക് പറഞ്ഞു ക്കൊടുത്തു. രാജുവിന്റെ അധ്യാപകൻ അവനോട് പറഞ്ഞു. നീ ഇന്ന് മുതൽ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിനക്ക് ഈ രോഗത്തെ പടി കടത്താം. നീ ഈ രാമുവിനെ പോലെയാവണം. രാജുവിനെ സന്ദർശിച്ച ശേഷം അധ്യാപകരും വിദ്യാർത്ഥികളും മടങ്ങി. രാജു ഒരു പ്രതിജ്ഞ എടുത്തു "ഇന്ന് മുതൽ ഞാൻ വൃത്തിയുള്ളവനാകും. ഞാൻ ഈ രോഗത്തെ പടി കടത്തും. " പിന്നീട് രാജുവിന്റെ അസുഖം കുറയാൻ തുടങ്ങി. അവൻ സ്കൂളിലേക്ക് വരാൻ തുടങ്ങി. അവൻ അധ്യാപകരോടെല്ലാം നന്ദി പറഞ്ഞു. പിന്നീട് അവൻ നല്ല കുട്ടിയായി. അവൻ രാമുവിൽ നിന്ന് നല്ല സ്വഭാവങ്ങൾ പഠിച്ച് അതു പോലെ പ്രവർത്തിച്ചു. പഠനത്തിലും അവൻ കൂടുതൽ ശ്രദ്ധിച്ചു. അധ്യാപകരെല്ലാം അവന്റെ മാറ്റത്തിൽ വളരെയധികം സന്തോഷിച്ചു. രാജു പറഞ്ഞു: "എന്റെ കൂട്ടുകാരൻ കാരണമാണ് ഞാൻ ഈ നിലയിൽ എത്തിയത് ". പിന്നീട് രാമുവും രാജുവും ഏറ്റവും നല്ല സുഹ്യത്തുക്കളായി മാറി.

ഗുണപാഠം : വ്യക്തിശുചിത്വം പാലിച്ചാൽ നമുക്ക് ഏതു രോഗത്തേയും തടയാം

Archana Mol I.P
7 D വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ