എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/മരങ്ങൾ നിറയ്ക്കാം, ഭൂമിക്കു വേണ്ടി...
/മരങ്ങൾ നിറയ്ക്കാം, ഭൂമിക്കു വേണ്ടി...| മരങ്ങൾ നിറയ്ക്കാം, ഭൂമിക്കു വേണ്ടി...]]
മരങ്ങൾ നിറയ്ക്കാം, ഭൂമിക്കു വേണ്ടി...
ഭൂമി ആകെ ‘ചൂടിലാണ്’. ആ ദേഷ്യമൊന്നു തണുപ്പിച്ചേ മതിയാകൂ. കത്തിയുരുകുന്ന ചൂടിൽ നിന്നു കാത്തുരക്ഷിക്കണേയെന്ന് മനുഷ്യൻ പ്രാർഥിച്ചു തുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ ഭൂമിക്ക് സംസാരിക്കാനാകുമായിരുന്നെങ്കിൽ അവ മറുപടി പറഞ്ഞേനെ: ‘എനിക്കും നിങ്ങൾക്കുമെല്ലാം തണലേകാനുണ്ടായിരുന്ന മരങ്ങളെല്ലാം വെട്ടിമാറ്റിയിട്ട് വെയിലേറ്റു കരഞ്ഞിട്ടെന്തു കാര്യം? ആദ്യം മരങ്ങൾ വച്ചുപിടിപ്പിക്കൂ, പിറകെ കുളിർകാറ്റും കുഞ്ഞുപൂമ്പാറ്റകളുമെത്തും. വെയിലാറും, മനസ്സു നിറയും...’ കാലാവസ്ഥ പിടിവിട്ടു പോകുന്ന സാഹചര്യത്തിൽ ഇനി മരമേയുള്ളൂ നമുക്കൊരു രക്ഷാവരം നൽകാൻ. അതിനാൽത്തന്നെ ലോകമെമ്പാടും 700 കോടിയിലേറെ മരങ്ങൾ വച്ചുപിടിപ്പിക്കാനാണ് ഇത്തവണ ഭൗമദിനാചരണത്തോടനുബന്ധിച്ചുള്ള എർത്ത് ഡേ നെറ്റ്‌വർക്ക് സംഘത്തിന്റെ ആഹ്വാനം. പരിസ്ഥിതി സ്നേഹികളുടെ ഈ കൂട്ടായ്മ അടുത്ത അഞ്ചു വർഷത്തിനകം ലോകമെമ്പാടും 780 കോടി മരം നടാനാണ് അഭ്യർഥിക്കുന്നത്. ‘ഭൂമിക്കു വേണ്ടിയൊരുക്കാം മരങ്ങളെ’ എന്നതാണ് ഇത്തവണത്തെ ഭൗമദിന വിഷയം തന്നെ. വീടിനു ചുറ്റും മരങ്ങൾ വച്ചുപിടിപ്പിച്ചാൽ സൂര്യപ്രകാശത്തിൽ നിന്നും കനത്ത കാറ്റിൽ നിന്നും സംരക്ഷണമുറപ്പാണ്. വീടിനകത്ത് സ്വച്ഛമായ കുളിർമ ലഭ്യമാകുമെന്നു മാത്രമല്ല എസി ഉപയോഗം 30% വരെ കുറയ്ക്കാനുമാകും. മരങ്ങളുടെ എണ്ണം വീടിനു ചുറ്റും കൂടുന്നതിനനുസരിച്ച് എസിയുടെ ഉപയോഗവും കുറയുമെന്നർഥം. അതുവഴി വൈദ്യുതി ബില്ലിലും ലാഭം. പ്രതിവർഷം ഒരു മരം പുറപ്പെടുവിക്കുന്നത് ഏകദേശം 117 കിലോഗ്രാം ഓക്സിജനാണ്. അതായത് രണ്ടേ രണ്ടു വൃക്ഷങ്ങൾ വീട്ടിലുണ്ടെങ്കിൽ ഒരു നാലംഗകുടുംബത്തിന് ഒരു വർഷം സുഖമായി ജീവിക്കാനുള്ള ഓക്സിജൻ ആ മരങ്ങൾ നൽകും. ഇങ്ങനെ മരങ്ങൾ ചെയ്യുന്ന സഹായങ്ങളെല്ലാം വിലമതിക്കാനാകാത്തതാണെന്ന് ആർക്കാണറിയാത്തത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ