ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ വൈറസ്.
ലോകത്തെ വിഴുങ്ങിയ വൈറസ്. 2019 ഡിസംബർ ആദ്യവാരം ചൈനയിലെ വൂഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകം മുഴുവൻ വ്യാപിച്ച ശ്വാസകോശ അണുബാധയാണ് കൊറോണ.ഈ മഹാമാരി ലോകത്തിന്റെ താളം തന്നെ തെറ്റിച്ചിരിക്കുന്നു. ദിവസവും ആയിരക്കണക്കിന് മനുഷ്യജീവനുകളാണ് പൊലിഞ്ഞു കൊണ്ടിരിക്കുന്നത്. വികസിതരാജ്യങ്ങൾ പോലും ഈ രോഗത്തിന്റെ മുമ്പിൽ ഞട്ടി വിറച്ച് നിൽക്കുകയാണ്.ഇതിനുള്ള വാക്സിൻ കണ്ടുപിടിക്കാൻ പല രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ രോഗത്തിന്റെ വൈറസ് സമ്പർക്കത്തിലൂടെ പകരുന്നതു കൊണ്ട് നമ്മുടെ ഇന്ത്യയിൽ ലോക്ക്ഡൗൺ നടപ്പിലാക്കികഴിഞ്ഞു.ജനങ്ങൾ ഇപ്പോൾ എവിടെയാണുള്ളത് അവിടെത്തന്നെ കഴിയാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് നമ്മുടെ കൊച്ചു കേരളത്തിലാണ്.വിദേശത്തുനിന്നും എത്തിയ ചില നാട്ടുകാർ തന്നെയാണ് ഇവിടെ രോഗമെത്തിച്ചത്. നമ്മുടെ സർക്കാർ കർശന നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി രോഗം പരക്കാതെ തടയാൻ കഴിഞ്ഞു. ഇതിനായി നാം ഡോക്ടർമാർ,നഴ്സുമാർ,പോലീസ്,മറ്റാരോഗ്യപ്രവർത്തകർ എന്നിവരോടെല്ലാം കടപ്പെട്ടിരിക്കുന്നു. ഈ രോഗം കൊണ്ട് പ്രകൃതിയിൽ ചില നല്ല മാറ്റങ്ങൾ ഉണ്ടായത് കാണാതിരിക്കാൻ കഴിയില്ല.അന്തരീക്ഷമലിനീകരണം ഒരു പരിധിവരെ കുറഞ്ഞു.നമ്മുടെ രാജ്യതലസ്ഥാനത്തെ അന്തരീക്ഷം ശുദ്ധീകരിക്കപ്പെട്ടു.പുണ്യനദിയായ ഗംഗ ഇപ്പോൾ മാലിന്യങ്ങളില്ലാതെ ഒഴുകാൻ തുടങ്ങി. കുട്ടികളായ ഞങ്ങൾ വീട്ടിൽ തന്നെ കഴിയുകയാണ്.സ്കൂളിൽ പോകാനോ കൂട്ടുകാരുമായി കളിക്കാനോ കഴിയുന്നില്ല.എന്നാലും കോവിഡ്19 എന്ന ഈ വൈറസിനെ ഭൂമിയിൽ നിന്നും ഓടിക്കാൻ എന്തു ത്യാഗവും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം. ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ . ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം .കൾ
- മലപ്പുറം. ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം .കൾ
- മലപ്പുറം. ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ . ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം .കൾ
- മലപ്പുറം. ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ