സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ കോവിഡ് - 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19 എന്ന മഹാമാരി

പ്രകൃതിയുടെ തിരിച്ചടികൾ വരുമ്പോഴാണ് മനുഷ്യർ എത്ര നിസ്സാരരെന്നു നമ്മൾ തിരിച്ചറിയുക . പക്ഷെ ഓർമകൾക്ക് ആയുസ്സു കുറവാണു. എന്തൊക്കെ തിരിച്ചടികൾ കിട്ടിയാലും അതെല്ലാം നിസ്സഹായരായ മനുഷ്യർ പെട്ടെന്ന് മറന്നു പോകും . സ്വാര്ഥതാല്പര്യങ്ങൾക്കും നിസ്സാരമായ കാര്യങ്ങൾക്കുവേണ്ടിയും പരസ്പ്പരം കലഹിക്കുകയും മനസ്സമാധാനം കളയുകയും ചെയ്യുന്നു .

കൊറോണ എന്ന നാമം ആദ്യം നമുക്കെല്ലാം അപരിചിതമായ ഒന്നായിരുന്നു . എന്നാൽ ഇന്ന് ഓരോ നിമിഷവും നാം ഉത്കണ്ഠകുലരാകുന്നത് ഈ വൈറസ്സിനെക്കുറിച്ചാണ് . ഇതിനെ നമ്മൾ അത്ര നിസ്സാരമായി കാണരുത് . എന്നാൽ ഭയമല്ല ജാഗ്രതയാണ് വേണ്ടത് . ലോകശക്തികളെന്നു അഹങ്കരിച്ചിരുന്ന പല രാജ്യങ്ങളും കൊറോണ വൈറസിന് മുമ്പിൽ അടിയറവു പറയേണ്ടി വന്നു . പല പ്രകൃതി ദുരന്തങ്ങളും നാം കണ്ടിട്ടുമുണ്ട് അനുഭവിച്ചിട്ടുമുണ്ട് പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഒരു ദേശത്തിനെ മാത്രമാണ് തകർക്കുന്നത് . അതിന്റെ പ്രത്യാഘാതം നീണ്ടുനിൽക്കുമെങ്കിലും അതിനെ വളരെ പെട്ടെന്ന് തന്നെ നമ്മൾ മറികടന്നിട്ടുമുണ്ട് എന്നാൽ കൊറോണ വൈറസ് ലോകത്തെ പിടിച്ചു കുലി ക്കൊണ്ടിരിക്കുകയാണ് . വരുംകാലങ്ങളിൽ സാമ്പത്തിക മാന്ദ്യവും ദാരിദ്ര്യവും നേരിടേണ്ടിവരും . മനുഷ്യർ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാവുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത് . ഗോളാകൃതിയിലുള്ള വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിക്കുന്ന തരത്തിലുള്ള കൂർത്ത മുനകൾ കാരണമാണ് . പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത് സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും രോഗകാരിയാവാറുണ്ട് . സാധാരണ ജലദോഷം മുതൽ ന്യൂമോണിയയും ശ്വസന തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു . ബ്രോങ്കിറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ൽ ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് . സാധാരണ ജലദോഷത്തിന് 15-30 % വർ കാരണം ഈ വൈറസുകളാണ് . കഴിഞ്ഞ 70 വര്ഷങ്ങളായി കൊറോണ വൈറസ് എലി പട്ടി പൂച്ച കുതിര കന്നുകാലികൾ എന്നിവയിൽ ബാധിക്കാമെന്നു ശാസ്ത്രഞ്ഞർ കണ്ടെത്തിയിട്ടുണ്ട്‌ . ഇത്തരം വൈറസുകൾക്കു മരുന്നൊന്നും ഇത്വരെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല . ഇതുതന്നെയാണ് ഈ പ്രതിസന്ധിക്കു തിരിച്ചടിയായത് . മരുന്ന് കണ്ടുപിടിക്കാത്തതിനാലും മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പകരുന്നതുകൊണ്ടും ഇതിനെ അത്രപെട്ടെന്ന് പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പിടിപെട്ടത് . അമേരിക്ക ഇറ്റലി ഫ്രാൻസ് ബ്രിട്ടൺ സ്പെയിൻ എന്നി വികസിത രാജ്യങ്ങളെയു൦ മറ്റു രാജ്യങ്ങളെയും ഈ വൈറസ് പ്രതിസന്ധിയിലാക്കി . സാമ്പത്തിക കാര്യത്തിലും മറ്റു കാര്യങ്ങളിലും മുന്നിട്ടു നിൽക്കുന്ന യൂറോപ്പ് ഇന്ന് ഒരു ശവപ്പറമ്പ് ആയി മാറിയിരിക്കുന്നു .

ഇന്ന് നാമെല്ലാം ഈ വൈറസിനെതിരെ പോരാടുമ്പോൾ നന്ദിയോടെ ഓർക്കേണ്ടത് നമ്മുടെ സർക്കാരിനെയും ഡോക്ടർമാർ നഴ്സുമാർ പോലീസുകാർ മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് . അക്ഷരാർത്ഥത്തിൽ ഇവർ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് . സമൂഹവ്യാപനം തടയുന്നതിനായി സ്വജീവൻ പണയപ്പെടുത്തി ഓരോ നിമിഷവും ഇവർ വൈറസിനെതിരായ പോരാടുകയാണ് . എന്തിനേറെപ്പറയുന്നു തെരുവിൽ അലയുന്ന നിലാരംബർക്കുവേണ്ടി സാമൂഹ്യ അടുക്കള വരെ നമ്മുടെ സർക്കാർ സജ്ജമാക്കി . പക്ഷിമൃഗാതികൾക്ക് വരേയും ഇവിടെ പട്ടിണി കിടുക്കേണ്ടി വന്നില്ല . അഥിതി തൊഴിലാളികൾക്ക് ഭക്ഷണവും തമാസവും വരെ സൗജന്യമായി സർക്കാർ തയ്യാറാക്കി . ജാതിമതഭേദമന്യേ എല്ലാവക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റും നമ്മുടെ സ്വന്തം സർക്കാർ സജ്ജമാക്കി .അക്ഷരാർത്ഥത്തിൽ നമ്മുടെ നാട് നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട്

ആന്റണി ജസ്ലിൻ
+1 കോമേഴ്സ് സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം