ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/കോവിഡ്-19 ഒരു ലഘു ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19 ഒരു ലഘു ലേഖനം

മനുഷ്യരാശിയെ വളരെയധികം ഭീതിയിലാഴ്ത്തികൊണ്ടിരിക്കുന്ന ഒരു ലോക വ്യാപന വൈറസാണിത്. നമ്മുടെ ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മാരക വൈറസ് . ഇന്ന് ലോകം മുഴുവൻ ഇത് വ്യാപിച്ചിരിക്കുന്നു. ഇതിന്റെ ഉത്ഭവം ചൈനയിലാണ്. ഇത് മനുഷ്യരിൽ അതിവേഗം പടർന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലക്ഷക്കണക്കിനാളുകളിലേക്ക് വ്യാപിക്കുകയും ഒന്നര ലക്ഷത്തിലധികം ആളുകൾ മരണമടയുകയും ചെയ്തു.  ഈ വൈറസ് മനുഷ്യ ശരീരത്തിലെ ശ്വാസകോശത്തെയാണ് ബാധിക്കുന്നത് .  എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിനായി നമ്മുടെ രാജ്യത്ത് അതിതീവ്രമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നു... ഈ വൈറസ് മനുഷ്യന്റെ ശ്രവ കണികകളിൽ നിന്നാണ് മറ്റുള്ളവരിലേക്ക് പകരുന്നത് എന്ന് കണ്ടു പിടിച്ചു കഴിഞ്ഞു. അതു കൊണ്ട് ആളുകൾ സാമൂഹിക അകലം പാലിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എപ്പോഴും ശുചിത്വം പാലിക്കുകയും വേണം. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വേണം. എന്നാൽ മനുഷ്യൻ പരിസ്ഥിതിയെ മലിനമാക്കുകയും നശിപ്പിക്കുകയും  ചെയ്തതിന്റെ ഫലമായാണ് ഇങ്ങനെയൊരു സാഹചര്യം മനുഷ്യരാശിക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട്  നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം പരിസ്ഥിതിയെ സംരക്ഷിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഓർമ്മപ്പെടുത്തട്ടെ . ഈ രോഗബാധയിലൂടെ ജീവൻ നഷ്ടമായ എല്ലാവർക്കും പ്രണാമം അർപ്പിക്കുന്നു.

അനുഗ്രഹ ജിനേഷ്
6B ബ്രഹ്മാനന്ദോദയം യു. പി. എസ് കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം