ന്യു എൽ.പി.എസ്. പൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിന്റെ മഹത്വം

അപ്പു മടിയനായ ഒരു കുട്ടിയാണ്.ക്ലാസ്സിലും വീട്ടിലും എല്ലാം അവൻ ചപ്പുചവറുകൾ വലിച്ചെറിയും .അവനെ ആർക്കും ഇഷ്ടമല്ല. ഭക്ഷണം എപ്പോഴും വാരിവലിച്ചു തിന്നും .കയ്യും വായും ഒന്നും കഴുകില്ല .അവനു തീരെ വൃത്തിയേ ഇല്ല. ഒരു ദിവസം അവനു വയ്യാതായി .അമ്മ അവനെയും കൊണ്ട് ഡോക്ടറുടെ അടുത്തെത്തി. ഡോക്ടർ പറഞ്ഞു "വൃത്തിയില്ലാത്തതുകൊണ്ടാണ് അപ്പുവിന് അസുഖം വന്നതു .എപ്പോഴും ശുചിത്വം പാലിക്കണം "പിന്നീട് അവൻ ഭക്ഷണം കഴിക്കുന്നതിനു മുൻപും പിൻപും കയ്യും വായും കഴുകി .കളി കഴിഞ്ഞു വന്നപ്പോൾ കയ്യും കാലും മേലും കഴുകി .വീടും സ്കൂളും പരിസരവും അവൻ വൃത്തിയായി സൂക്ഷിച്ചു .ഇപ്പോൾ അവനെ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാണ് .നാം എല്ലായ്പ്പോഴും ശുചിത്വം പാലിച്ചാൽ നമ്മളെ എല്ലാവര്ക്കും ഇഷ്ടപ്പെടും .

റിൻഷാദ്
2 ബി ന്യൂ എൽ പി എസ് പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ