തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/സംസ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
09:57, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംസ്കാരം

കേരളത്തിനൊരു
പരിശുദ്ധമായ
സംസ്കാരമുണ്ടായിരുന്നു.

പിന്നീട് ഒരു പൊട്ടിത്തെറിയിലൂടെ
അത് വികസിച്ചാണ്
ഇക്കാല ജീവിതരീതിയുണ്ടായത് !!

'മഹാവിസ്ഫോടന സിദ്ധാതം' പോലെ
ഇന്ദ്രജാലമൊന്നുമല്ല!

മറിച്ച്;
 'സായിപ്പിന്റെ'
വെടി കൊണ്ടാണത്
പൊട്ടിത്തെറിച്ചത്!!

അവർ ഉന്നം പിടിച്ചപോലെ ത്തന്നെ
അത് കൈരളി സംസ്കാരത്തിന്റെ
നെഞ്ചാണ് തുളച്ചത് !!

ഇന്നതിനെയവർ
ചേർത്ത് പശപുരട്ടിയൊട്ടിച്ച്
നവരൂപം നൽകി!

ചേറും ചളിയും മലയാളിക്കിന്ന്
അശുദ്ധമത്രെ.

കെട്ടിപ്പിടുത്തവും ടോയ്ലറ്റ് പേപ്പറും
പാമ്പ് ഫ്രൈയും മറ്റും, 'എകസിക്യുട്ടീവ്
ലൈഫ്സ്റ്റൈലിൽ' പെടുത്തി
അവസാനം 'കൊറോണ' വന്നപ്പോൾ
കുറുക്കനെക്കണ്ട
മുയലിന്റെ അവസ്ഥയായി!!

അതിനവർ
കൂട്ടിലടച്ച പക്ഷികളും
കൈരളി പാരമ്പര്യം അസ്വദിച്ച
അവകളുടെ
മുൻഗാമികളും സാക്ഷി !!!
 

സിനാൻ പി
8 D തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത