ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്/അക്ഷരവൃക്ഷം/ നിറങ്ങൾ; ഒരന്വേഷണക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
09:47, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിറങ്ങൾ; ഒരന്വേഷണക്കുറിപ്പ്

  
നിറങ്ങൾ അപഹരിക്കപ്പെട്ടു.
ചുവപ്പ് ചോരയിൽ പോലുമില്ല
ഇലകളിൽ പച്ചയുമില്ല മഞ്ഞയുമില്ല
പൂക്കളിലുമില്ല, പേരിനുപോലും.
മഴവില്ലു വിരിയാറില്ല!
പക്ഷികൾ നിറമില്ലാത്തവയായ്
നീലാകാശം 'ആകാശം' മാത്രമായ്, നീലക്കടലും.
പാതകകളിൽ നിറം മങ്ങി.
സൂര്യൻ ഉറങ്ങി.
അശോകചക്രം തിളങ്ങാതെയായ്,
 മനുഷ്യർക്കു നിറം ഇല്ലാതായി.
എന്നിലും നിന്നിലും നമ്മളിലും നിറം ഒന്നായി.
നിറമില്ലാത്തതിനാൽ ആരും പുറത്തിറങ്ങാതെയായ്.
കാക്കി മാത്രം കാവലായ്,
തൂവെള്ള കരുതലായ്.
ഒടുവിൽ,
മോഷ്ടാവ് നിറങ്ങൾ തിരികെ കൊണ്ട് വച്ചു
ഒരു മാലാഖ അതിനു തിരി തെളിച്ചു
തിരയും തീരവും കരയും കടലും
മനവും മനുഷ്യനും വർണ്ണാഭമായി
വർണ്ണക്കൊടികൾ പാറിപ്പറന്നു!
നമ്മളൊന്നാകയാൽ ലോകമൊന്നാകയായ്.. !!!

അഭിരാമി K. V
11 സയൻസ് ജി.എച്ച്. എസ്.എസ്. ഹൊസ്ദുർഗ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത