ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി നശീകരണം

പരിസ്ഥിതി നശീകരണം എന്നത് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. പണ്ട് കേട്ടുകേൾവി മാത്രമുണ്ടായിരുന്ന പ്രകൃതി ദുരന്തങ്ങൾ ഇന്ന് എല്ലാ പരിസരത്തും എത്തികഴിഞ്ഞു. ലോകത്തെമ്പാടുമുള്ള ഒരു മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാറില്ല. മനുഷ്യരുടെ നീചമായ ചിന്തയും പ്രവർത്തിയും കാരണം ഇന്ന് പ്രകൃതിയും നശിച്ചു പോകുന്നു. മനുഷ്യരാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണം. പണ്ടൊക്കെ പ്രകൃതി എന്ന വാക്കിന് മനുഷ്യർക്കുള്ളിൽ വലിയ സ്ഥാനം ഉണ്ടായിരുന്നു. ഇന്ന് അതും ഇല്ല. ഇതിന്റെ കാഴ്ചപ്പാടിലേക്ക് നമുക്ക് പോയി നോക്കാം.

പരിസ്ഥിതി നശീകരണം എന്ന് പറഞ്ഞാൽ വെള്ളച്ചാട്ടം, പാടം, ചതുപ്പുകൾ മുതലായവ നികത്തുക. ജല സ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമിക്കുക. മരങ്ങൾ, കാടുകൾ മുതലായവ വെട്ടി നശിപ്പിക്കുക. പാറകൾ, കുന്നുകൾ തുടങ്ങിയവ ഇടിച്ചു നിരത്തുക. ഫാക്ടറികളിൽ നിന്നുള്ള പുകമൂലം ഉണ്ടാകുന്ന അന്തരീക്ഷ നശീകരണം, പുഴയിലേക്കും തൊടുകളിലേക്കും ഒഴുക്കി വിടുന്ന മലിനജലം, ഇലക്ട്രോണിക് വേസ്റ്റുകൾ, കൃഷിക്കുവേണ്ടി ഉപയോഗിക്കുന്ന രാസകീടനാശിനികൾ തുടങ്ങിയവ അതിൽ പെട്ടതാണ്.

ഇന്ന് മനുഷ്യർ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. കുന്നുകൾ ഇടിച്ചു നിരത്തി ഉപയോഗശൂന്യമായ വസ്തുക്കൾ വയലുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കും നിക്ഷേപിക്കുന്നു. വയലുകളും മറ്റു കൃഷിസ്ഥലങ്ങളും നിരത്തി അവിടെയെല്ലാം കൂറ്റൻ കെട്ടിടങ്ങൾ പണിതുയർത്തുന്നു. മനുഷ്യന്റെ ഇത്തരം കടന്നുകയറ്റം എത്രയെത്ര ജീവികളേയാണ് വംശനാശം വരാനിടയാക്കുന്നത്.

അനിയന്ത്രിതമായ മണ്ണെടുപ്പ്, പാറപ്പെട്ടികൾ, വനനശീകരണം എന്നിവ ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ഒന്നു രണ്ടു വർഷമായി നമ്മുടെ കൊച്ചു കേരളം അനുഭവിക്കുന്ന പ്രളയത്തിനും കാരണം വനനശീകരണവും, മണ്ണെടുപ്പും, കൃഷിസ്ഥലങ്ങൾ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയലും തന്നെയാണ് എന്നതിന്ന് ഒരു സംശയവും ഇല്ല.മനുഷ്യന്റെ ഇത്തരം പ്രവർത്തനങ്ങളെ ഒരു പരിധി വരെ തടഞ്ഞാൽ പ്രകൃതി ദുരന്തങ്ങളെ നമുക്ക് അതിജീവിക്കാൻ സാധിക്കും.

ആന്തരീക്ഷ മലിനീകരണം നമ്മുടെ നാട്ടിൽ എല്ലായിടത്തുമുണ്ട്. വൃത്തിഹീനമായ റോഡുകൾ, ഫാക്ടറിയിലെ മലിനമായ പുകയും മറ്റു വേസ്റ്റുകളും, ചപ്പുചവറുകൾ കൊണ്ട് നിറഞ്ഞ പുഴകൾ ഇങ്ങനെ ഒരുപാട് മലിനീകരണങ്ങൾ. ഈ കാലത്ത് ലോകത്തെമ്പാടും പടർന്നുപിടിക്കുന്ന കോവിഡ് -19 ബാധ കാരണം അന്തരീക്ഷ മലിനീകരണം കുറഞ്ഞിരിക്കുന്നു. ഇനി ചിന്തിച്ചിരുന്നിട്ട് കാര്യമില്ല.നമ്മുടെ കൊച്ചു കേരളത്തെയും നമ്മുടെ രാജ്യത്തേയും സംരക്ഷിക്കാൻ നമുക്ക് സാധിക്കും.

ഫാത്തിമ റുഷ്ദ.പി
6 എ ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം