ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/അകറ്റി നിറുത്താം കൊറോണ വൈറസിനെ
അകറ്റി നിറുത്താം കൊറോണയെ
ലോകത്തെ മുഴുവൻ ഭീതിയിലാഴ്‍ത്തികൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ്. ഇന്ന് കേരളത്തിലും ജനങ്ങളെ ഭീതിയിലാഴ്‍ത്തികൊണ്ടിരിക്കുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള പ്രധാന മാർഗ്ഗം ജാഗ്രതയാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപഹരിച്ചു കൊണ്ടിരിക്കുന്ന ഈ മഹാ വിപത്തിനെ തടയേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. അതിനുള്ള പ്രധാന നടപടി എന്നു പറയുന്നത് രോഗപ്രതിരോധമാണ്. ശ്വാസകോശത്തെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. മുൻപും ഇങ്ങനെ പല മഹാമാരികളും ലോകത്തുണ്ടായിട്ടുണ്ട്. സ്പാനിഷ് ഫ്ലു പോലെയുള്ളവ. കൊറോണ രോഗത്തിന്റെ പ്രധാന ലക്ഷണം ചുമ, ജലദോഷം, പനി എന്നിവയാണ്. തുടർന്ന് ഇവ മൂർച്ഛിച്ച് ന്യൂമോണിയ, വൃക്കകൾക്ക് തകരാറ്, രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം എന്നിവയുണ്ടാവുകയും ക്രമേണ മരണത്തിലേയ്ക്ക് വരെ തള്ളിവിടുകയും ചെയ്യും. കൊറോണ വൈറസ് പടരുന്നത് പ്രധാനമായും ശരീര സ്രവങ്ങളിലൂടെയാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും വൈറസ് പടരും. രോഗയുമായി അടുത്തിടപെഴുകുമ്പോഴും രോഗം പടരുവാൻ സാധ്യതയുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖാവരണം ധരിക്കണം. മരുന്നുകൾ ഇതുവരെ കണ്ടു പിടിക്കാത്ത സാഹചര്യത്തിൽ, ഈ വൈറസിൽ നിന്നും രക്ഷനേടാൻ നമ്മൾ പരിസരശുചിത്വം, വ്യക്തിശുചിത്വം ഇവ പാലിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഇങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്. ഒരുമിച്ച് ശ്രമിച്ചാൽ നമുക്ക് കൊറോണ വൈറസിനെ ചെറുത്ത് തോല്പിക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം