ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതിക്ക് വേണ്ടി ജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിക്ക് വേണ്ടി ജീവിക്കാം

നമ്മുടെ ലോകം ആകെ കൊറോണ ഭീഷണിയിലാണ്. വ്യക്തി ശുചിതും പാലിക്കാതെ നടന്നിരുന്ന നാം ഇപ്പോൾ ഈ നിമിഷം തൊട്ട് വളരെ വൃത്തിയിലാണ് നടക്കാറുള്ളത്. കാരണം ഇപ്പോൾ കൊറോണകാലമാണ്. കാട് നശിപ്പിച്ചു കൊണ്ടിരുന്നപ്പോൾ നാം ഓർത്തില്ല പക്ഷികളുടെയും മൃഗങ്ങളുടെയും വീടാണ് നശിപ്പിക്കുന്നത് എന്ന്. മാലിന്യം കൊണ്ട് തള്ളിയത് ജലത്തിൽ അല്ല നമ്മുടെ ജീവനിലാണ്. കളിച്ചും ചിരിച്ചും നടന്ന നാം ഇപ്പോൾ വലിയ ഒരു കുഴിയിൽ വീണു. ലോക്ക് ഡൌൺ കാലം പുറത്തിറങ്ങരുത് എന്ന് സർക്കാർ നിർദ്ദേശം വകവെക്കാതെ നമ്മളിൽ പലരും വെറുതെ ഒരു കാര്യവും ഇല്ലാതെ പുറത്ത് പോവും എന്നാൽ അവരോട് തക്കതായ കാരണങ്ങൾ പറഞ്ഞും, പറഞിട്ടും കേൾക്കാത്തവരെ തക്കതായ ശിക്ഷകൾ നൽകിയും പോലീസുകാർ, ഇങ്ങനെയുള്ളവരെ വീട്ടിൽ ഇരുത്താൻ പരമാവധി ശ്രമിക്കുന്നു. പോലീസുകാർ അവരുടെ കുടുംബത്തെ മറന്നും അവരുടെ സ്വന്തം ജീവിതം മറന്നും മറ്റുള്ളവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അവരെ നാം മനസ്സിലാക്കുന്നില്ല. ഡോക്ടർമാർക്കും, നേഴ്സ്മാർക്കും, സന്നദ്ധ പ്രവർത്തകാർക്കും ഒപ്പം ചേർന്ന് നമ്മുക്കും കൊറോണയെ തുരത്താം.
തുരത്തണം തുരത്തണം
ഈ മഹാമാരിയെ
നാം തുരത്തും ഈ മഹാമരിയെ എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്ന്


തീർത്ഥ സജീവ്
5 D, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം