ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/ബൈബൈ കൊറോണ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബൈ ബൈ കൊറോണ

മാനവരാശിയെ ഒന്നായി വിഴുങ്ങുവാൻ
മാരണമായങ്ങ് എന്തിന് വന്നു നീ?
എവിടെ നിന്നെത്തി നീ?എവിടേക്ക് പോണു നീ?
പാവം ജനങ്ങളെ ദ്രോഹിക്കയാണോ നീ?

ഊരില്ല ,പേരില്ല,മരുന്നില്ല പിന്നയോ?
നാലുജനങ്ങളോ കൂടുവാൻ പറ്റില്ല
നിൻമുഖം കാണേണ്ട, വിട്ടിട്ടുപോകനീ
ഈ മണ്ണിലൊന്നും വിതക്കേണ്ട വിത്തുനീ.

ഒന്നായി കേഴുന്ന പാവം ജനങ്ങളെ
കണ്ടിട്ട് സങ്കടം തോന്നാത്തതെന്തേ?
പേടിച്ചരണ്ട് വീട്ടിൽ കഴിയുന്ന
പാവം ജനങ്ങൾക്ക് ബൈ ബൈ പറയൂ നീ
 

അശ്വതി. ബി
4 എ ഗവ.യു.പി.എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത