സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി


ഓരോ വ്യക്തിയുടേയും വ്യക്തിത്വത്തെ സ്വാധിനിക്കുന്ന ഒന്നാണ് ശുചിത്വം എന്നത്. നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം .അതോടപ്പം തന്നെ വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കണം .നല്ല വസ്ത്രധാരണയിലൂടെയും വൃത്തിയുള്ള ഭക്ഷണം കഴിക്കുന്നതിലൂടേയും ഒരാളുടെ ശുചിത്വ ബോധം മനസിലാക്കാം. ശുചിത്വമില്ലായ്മയിൽ നിന്ന് നമുക്ക് പല രോഗങ്ങളും പിടിപ്പെടും. ഇന്ന് പടർന്ന് പിടിക്കുന്ന പകർച്ചവ്യാധികൾക്കും കാരണം ശുചിത്വമില്ലായ്മയാണ്. വ്യക്തി ശുചിത്വത്തോടപ്പം പ്രധാനപ്പെട്ടതാണ് പരിസ്ഥിതി ശുചിത്വവും.പ്രകൃതി നമ്മുക്ക് ദാനമായി നൽകിയ ഓരേന്നും നശിച്ചു കൊണ്ടിരിക്കുന്നു .സാങ്കേതിക വിദ്യയിൽ അത്യുന്നത യിൽ നിൽക്കുന്ന മനുഷ്യർ പ്രകൃതിയേയും പരിസ്ഥിതിയേയും നശിപ്പിക്കുന്നതാണ് ഇന്ന് നാം നേരിടുന്ന പല പ്രകൃതി ദുരന്തത്തിനും ഇടയാക്കുന്നത് അതുകൊണ്ട് അവയുടെ സംരക്ഷണവും നോക്കണം പരിസര ശുചിത്വത്തിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനം പദ്ധതി വളരെ മാതൃക പരമാണ്. ഓരോരുത്തരും നമ്മുടെ വീട്ടിൽ തന്നെ പ്ലാസ്സിക് ഉപയോഗിക്കാതിരിക്കുക. നാം ഓരോരുത്തരും നമ്മുടെ ശരീരവും, പരിസ്ഥിതിയും സൂക്ഷിക്കുന്നതിലൂടെ രോഗങ്ങളിൽ ,പ്രകൃതി ദുരന്തങ്ങളിൽ നിന്നും രക്ഷ നേടാം അതിനായി ശുചിത്വ കാര്യങ്ങളിൽ നാമെല്ലാം ഒറ്റ മനസോടെ ഒറ്റകെട്ടായി മുന്നേറണം.

അനുരാഗ്.എം
5 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം