വി.എസ്.യു.പി.എസ് ചിറക്കടവ്/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മാലാഖമാർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിലെ മാലാഖമാർ

ഇന്ന് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ നമ്മൾ ദൈവത്തെപ്പോലെ കാണുന്നവരാണ് നേഴ്സ്മാർ അവരുടെ ജീവനും ജീവിതവും മറന്ന് അവർ ഏറ്റെടുത്ത ദൗത്യം ഏറ്റവും ഭംഗിയായി നിറവേറ്റുന്നവരാണ് അവർ. കൊറോണ, H1N1 എന്നി മാരകരോഗങ്ങൾ വരുമ്പോഴും ആരോഗ്യ പ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്നവരെ നാം ഓർക്കണം. ഡോക്ടർമാർ മറ്റ് ആരോഗ്യ പ്രവർത്തകർ അവരെക്കാൾ ഉപരി ഒരു രോഗിയുമായി സമ്പർക്കം പുലർത്തുന്നത് നേഴ്സുമാരാണ്. അവർ ശമ്പളത്തിനു എന്നതിൽ ഉപരി അവരുടെ സേവനമാണ് അത്.കൊറോണയുള്ള ഒരു വ്യക്തിയെയും അവർ പരിചരിക്കുന്നു.നാളെ അവരുടെ അവസ്ഥ എന്തെന്ന് എന്ന് ചിന്തിക്കാതെ കുടുംബവും കുട്ടികളെയും വിട്ട് അവരിൽ അർപ്പിച്ചിരിക്കുന്ന കടമ നിർവ്വഹിക്കുന്നു.ഒരു മനുഷ്യൻ്റെ ജനനം മുതൽ മരണം വരെയും മിക്ക സന്ദർഭത്തിലും അവർ ആയിരിക്കും അരുകിൽ.ഒരു മനുഷ്യൻ്റെ ജനനവും മരണവും അവരുടെ മുന്നിൽ നടക്കുന്നു. ഭൂമിയിലേക്ക് വന്ന് കണ്ണു തുറക്കുന്നതും അവരുടെ മുൻപിൽ ഭൂമിയിൽ നിന്ന് പോകുവാൻ കണ്ണടക്കുന്നതും അവരുടെ മുൻപിൽ. നമ്മളെ എത് അസുഖമായാലും സ്നേഹത്തോടെ പരിചരിക്കുന്നവരാണ് ഭൂമിയിലെ മാലാഖമാർ.

Annie Rose.V Ashly
7A വി.എസ്.യു.പി.എസ് ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം