എ.യു പി. എസ്. ചമ്പ്രകുളം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ഒത്തുചേർന്നു തീർത്തിടാം
കരുതലും കാരുണ്യവും.
ജാഗരൂകരായിടാം
വൃത്തിശുദ്ധി പാലിച്ചിടാം.
ഒത്തുനിന്നു തീർത്തിടാം
ജാഗ്രത പാലിച്ചിടാം .
നാട്ടിലാകെ ഭീതിയായ്
പടർന്നിടും കൊറോണയെ
ഒത്തുചേർന്നു തുരത്തിയ
ചരിത്രം കുറിച്ചിടാം.
പുതുതലമുറക്കായി
തെളിവുകൾ തീർത്തിടാം.
ശ്രദ്ധയേടെ പൊരുതിടാം
നല്ല നാളെക്കായി നാം.

മനുഷ്യനെ മനുഷ്യനായ്
കാണുവാൻ പഠിച്ചിടാം.
ജാതിമത ചിന്തകൾ
ഒന്നായ് തിരുത്തിടാം.
സമ്പത്തിൻ സമൃദ്ധിയാൽ
ശിരസ്സുയർത്തും രാജ്യങ്ങൾ
 തല കുനിച്ച് നിന്നിടും
 കാഴ്ച്ചയും കണ്ടു നാം.
കരുതലെന്ന ആശയം
 കൈമുതലായ് പിടിച്ചിടാം.

കൈ അകറ്റി നിന്നിടാം
മനസ്സുകൊണ്ടടുത്തിടാം.
 ഇന്നുതന്നെ ഉണരണം
നല്ല നാളെക്കായി നാം.
ഒത്തുചേർന്നു നിന്നിടാം
ഒരുമയോടെ പൊരുതിടാം.
കണ്ണികൾ മുറിച്ചിടാം
നവചരിത്രം കുറിച്ചിടാം
നവചരിത്രം കുറിച്ചിടാം.

 


ആര്യ ടി
7 C എ യു പി എസ് ചമ്പ്രകുളം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത