എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/നന്മ മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മ മനസ്സ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ മനസ്സ്

പണ്ടു പണ്ടു ഒരു കാട്ടിൽ ദുഷ്ടനായ സിംഹരാജൻ ഉണ്ടായിരുന്നു. രാജ്യത്തെ പ്രജകളെ ദ്രോഹിച്ചായിരുന്നു രാജഭരണം.ചെറു മൃഗങ്ങളെയും ബലഹീനരേയും രാജാവിന്റെ ക്രൂരതയിൽ ഭീതിയോടെ നാളുകൾ തള്ളി നീക്കി.

രാജാവിന്റെ മുന്നിൽ പെടല്ലേ എന്ന പ്രാർത്ഥനയോടെ ആയിരുന്നു ഓരോ ജീവികളും. രാജാവിന്റെ വെട്ടം കണ്ടാൽ മരങ്ങളുടെയും പുൽക്കാടുകളിലും ഒളിക്കുകയായിരുന്നു പതിവ്.

ഇതിനിടയിൽ ഒരു ദിവസം വേട്ടക്കാർ കാട്ടിലെത്തി. മൃഗങ്ങളെ വേട്ടയാടാൻ ആരംഭിച്ചു.അവർ ഒരു ഗുഹയിലേക്ക് കടന്നു. സിംഹരാജന്റേതായിരുന്നു ആ ഗുഹ. ഇതൊന്നും അറിയാതെ നല്ല ഉറക്കമായിരുന്നു സിംഹം.

വലയെറിഞ്ഞ് അവർ സിംഹത്തെ കുടുക്കി.

മറ്റു മൃഗങ്ങളെ വേട്ടയാടാൻ വേട്ടക്കാർ പോയി.

സിംഹത്തിന്റെ ദയനീയമായ കരച്ചിൽ കേട്ട് മറ്റു മൃഗങ്ങൾ ഗുഹക്കരികിലെത്തി.

സിംഹത്തിന്റെ അവസ്ഥയിൽ അവർക്ക് സങ്കടം തോന്നി. തങ്ങളോട് ചെയ്ത ക്രൂരത അവർ മറന്നുകൊണ്ട് സിംഹത്തെ രക്ഷിക്കാൻ അവർ തീരുമാനിച്ചു.


എല്ലാവരും ചേർന്ന് വല മുറിച്ചു സിംഹരാജനെ രക്ഷിച്ചു.

തന്നെ രക്ഷിച്ച എല്ലാവരോടും സിംഹം തൊഴു കയ്യോടെ മാപ്പപേക്ഷിച്ചു.താൻ അവരോട് ചെയ്ത ക്രൂരതയോർത്ത് സിംഹത്തിന്റെ കണ്ണ് നിറഞ്ഞു.

സന്തോഷത്തോടെ അവർ ആ കാട്ടിൽ ദീർഘകാലം ജീവിച്ചു.

ഫാത്തിമ ഷൈഹ കെ.പി
4B എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ