എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം

20:09, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44250 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിസംരക്ഷണം
പരിസ്ഥിതിനശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് .ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല .എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻറെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമാണ് .ഇതിൻറെ കാണാപ്പുറങ്ങളിലേക്ക് നമുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം.
ഭൂമിയിൽ നിന്ന് എടുക്കുന്നത് എന്തൊക്കെ എന്നതല്ലാതെ പകരം എന്തു കൊടുക്കാം എന്നതിനെപ്പറ്റി മനുഷ്യർ ആലോചിക്കുന്നില്ല.
                                         പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുക, വെട്ടുക, മുറിക്കുക, എല്ലാം വെട്ടിപ്പൊളിച്ച് അതിനുള്ളിൽ ഉള്ളതെല്ലാം എടുക്കുക, ആഴത്തിൽ ഖനനം ചെയ്യുക ,കടലിൽ നിന്ന് കിട്ടാവുന്ന എല്ലാം കോരിയെടുക്കുക, മലകൾ ഇടിച്ചു തകർക്കുക ,പാറക്കൂട്ടങ്ങളെ മുഴുവൻ പൊട്ടിച്ചു ചിതറിച്ചു ലോറികളിൽ കയറ്റി എങ്ങോട്ടൊക്കെയോ കടത്തുക, കുന്നുകൾ ഇടിച്ചു നിരത്തുക ഇങ്ങനെ പോകുന്നു .മിക്കവാറും എല്ലാം നികത്തി കഴിഞ്ഞു .എല്ലാ നദികളും മലിനമായി കഴിഞ്ഞു .കുളങ്ങളും കിണറുകളും മലിനമായിക്കഴിഞ്ഞു.
                                        ഇത്രയും മാത്രമല്ല അമിതമായ പ്ലാസ്റ്റിക് ഉപയോഗം കാൻസർ പോലുള്ള മാരക രോഗങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടു വർഷമായി നാം അനുഭവിച്ചറിഞ്ഞതാണ് പ്രളയം എന്ന മഹാദുരന്തം .അതിനേക്കാൾ ഭയാനകമായ ഒരു വൈറസിനെ ആണ് നാം ഇപ്രാവശ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനെ നമുക്ക് തടയാൻ കഴിയണം .ഈ നാട്ടിൽ അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചപ്പ് ,നമ്മുടെ മനോഹരമായ കാലാവസ്ഥ ,നമ്മുടെ നദികൾ ഇവയെല്ലാം തിരിച്ചു പിടിക്കാൻ നമുക്ക് കഴിയണം. മാലിന്യമുക്ത മായ കേരളം ശുചിത്വ പൂർണമായ കേരളം സ്വച്ഛസുന്ദരമായ കേരളം നമ്മൾ സ്വപ്നം കാണണം.
       
ആര്യ.എസ്.
7 ബി. എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം