എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നാട്

 കൊറോണ നാട് വാണീടുംകാലം
മാനുഷ്യർക്കെന്നുമെ ഭീതിനേരം.
 തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല.
 വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല.
ഭീതികളൊന്നുംനമുക്ക് വേണ്ട
ജാഗ്രതമാത്രം നമുക്ക് മതി.
കല്ലെറിയാൻ റോഡിൽ ജാഥയില്ല
 കല്ല്യാണത്തിൽ പോലും ജാഡയില്ല.
 നേരമില്ലയെന്ന പരാതിയുമില്ല
ആരും ഇല്ലെന്നുള്ള തോന്നലുമില്ല.
എല്ലാരുംവീട്ടിൽ ഒതുങ്ങിനിന്നാൽ
കള്ളൻ കൊറോണ തളർന്നുവീഴും.
ഐക്ക്യമായി നാംഒന്നായി ചെറുത്തുനിന്നാൽ
എന്നാളും നമ്മൾ ജയംവരിക്കും...... .
 

അപർണ .വി .എ
VI .A എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത