ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
ആരോഗ്യമുള്ള ഒരു ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാകൂ.ആരോഗ്യമുള്ള ജനതയാണ് ഒരു നാടിന്റെ സമ്പത്ത് . ആരോഗ്യമുള്ള ഒരു ജനതയെ കെട്ടിപ്പടുക്കാൻ വ്യക്തി ശുചിത്വവും , പരിസരശുചിത്വവും അത്യാവശ്യമാണ് .പരിസരമലിനീകരണം നമ്മെ നയിക്കുന്നത് മഹാ വിപത്തുകളിലേക്കാണ് .എത്രമാത്രം വിപത്തുകൾ നമ്മെ പിടി കൂടിയാലും വീണ്ടു വിചാരം ഇല്ലാത്ത മനുഷ്യൻ ഇതൊന്നും മനസ്സിലാകുന്നില്ല.
നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നല്ല ആരോഗ്യ ശീലങ്ങൾ പാലിക്കേണ്ടതും അത്യാവശ്യമാണ് . നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിച്ചാൽ അസുഖങ്ങളിൽ നിന്ന് മുക്തി നേടാം. അലക്ഷ്യമായി പരിസരങ്ങളിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ ഞങ്ങൾ നമുക്ക് മാത്രമല്ല ഒരു സമൂഹത്തിന് തന്നെ വിപത്തായി മാറാറുണ്ട്. അവരവരുടെ വീട്ടിലെ മാലിന്യങ്ങൾ ഞങ്ങൾ നിരത്തുകളിലേക്ക് വലിച്ചെറിയാതെ അതിൻറെ സംസ്കരണം നമ്മുടെ വീട്ടുപരിസരത്ത് തന്നെ നിർമ്മാർജ്ജനം ചെയ്യുവാനുള്ള അവസരങ്ങൾ സൃഷ്ടിക്കണം .പരിസരശുചിത്വം എന്നാൽ നമുക്ക് ചുറ്റുമുള്ള പരിസരം മാത്രമല്ല ജലാശയങ്ങൾ, പുഴകൾ,വയലുകൾ എന്നിങ്ങനെ പ്രകൃതിയുടെ എല്ലാ അമൂല്യ സമ്പത്തുകളേയും നാം ശ്രദ്ധയോടുകൂടി പരിപാലിക്കണം .അങ്ങനെ ചിട്ടയായ ജീവിതചര്യയിലൂടെ മാത്രമേ നമ്മുടെ നാടിനെ കാർന്നുതിന്നുന്ന എല്ലാ വിധ മഹാവ്യാധികളിൽനിന്നും നമ്മുടെ നാടിനെ സംരക്ഷിക്കാനാവു.
<
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം