ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ഇന്ന് തന്നെ ഒരു മുൻകരുതൽ
ഇന്ന് തന്നെ ഒരു മുൻകരുതൽ
1930-ന് മുകളിൽ സംഭവിച്ച അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകം പോകുന്നത്. കോറോണക്ക് ശേഷം ലക്ഷകണക്കിന് ആളുകൾ വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങി വന്നേക്കാം. ഗൾഫ് ഭരണകൂടങ്ങൾ സ്വകാര്യ മേഖലകളിൽ തൊഴിലാളികളി വെട്ടിച്ചുരുക്കാനും ശമ്പളം കുറക്കാനും അനുമതി നൽകിയിരിക്കുന്നു. ചെറുകിട സ്‌ഥാപനങ്ങളിൽ മറ്റും ജോലിചെയ്യുന്ന മലയാളികളുൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിടപ്പെടും. വൻകിട കമ്പനികൾ വരെ പ്രതിസന്ധിയിൽ ആടിയുലയുമ്പോൾ വിദേശ പണത്തിന്റെ ഒഴുക്ക് നാലിൽ ഒന്നായി കുറഞ്ഞേക്കാം. നാട്ടിലെ ഒട്ടുമിക്ക കച്ചവട സ്‌ഥാപനങ്ങളിലെ ബിസ്സിനസ്സ് നാലിൽ ഒന്നായി കുറയും അത് സർക്കാരിന്റെ നികുതി വരുമാനത്തെ സാരമായി ബാധിക്കും. കേരളം കടക്കെണിയിൽ മുങ്ങി താഴും. നമ്മൾ ചിന്തിക്കുന്നതിനു അപ്പുറമുള്ള പ്രതിസന്ധിയാണ് വരാൻ പോകുന്നതെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകി കഴിഞ്ഞു. വീട്ടിലെ ചിലവുകൾ വെട്ടിക്കുറച്ചും മോഡേൺ ഭക്ഷണ രീതി ഉപേക്ഷിച്ചും ഓൺലൈൻ ഭക്ഷണം, ഫാസ്റ്റ് ഫുഡ് തുടങ്ങിയ പുത്തൻ സംസ്കാരങ്ങൾ പാടേ ഒഴുവാക്കിയും അനാവശ്യ സൽക്കാരങ്ങൾ, മാമൂലുകൾ, ചടങ്ങുകൾ എന്നിവ ഒഴുവാക്കിയും കുട്ടികളെ ഉള്ളത് കഴിപ്പിച്ചും ശീലിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. യാത്രക്കു സ്വകാര്യ വാഹനങ്ങൾ പരമാവധി ഒഴുവാക്കി പൊതു ഗതാഗതം ഉപയോഗിച്ചും മുന്നോട്ട് നീങ്ങിയില്ലെങ്കിൽ ഗുരുതര പ്രതിസന്ധികളെ നാം അഭിമുഖീകരിക്കേണ്ടി വരും. നല്ല ജീവിത ശൈലികൾ രോഗത്തെ നമ്മിൽ നിന്നും മാറ്റി നിർത്തും എന്നാണല്ലോ. കൊറോണ വൈറസ് നമ്മെ ഇതെല്ലാം പഠിപ്പിച്ചു കഴിഞ്ഞു. ഇനിയും പഴയത്തിലേക്കു എടുത്തു ചാടാതെ ഈ ദുരവസ്ഥയിൽ നിന്നും നാം ധാരാളം പഠിക്കേണ്ടതുണ്ട്. കൊറോണ കാലം കുട്ടികളായ നമ്മൾ വീട്ടിലിരുന്നു, നാം സ്വായക്തമാക്കിയ വിവര സാംഗീതിക വിദ്യ ഉപയോഗിച്ച് പഠനം നടത്താൻ നമ്മെ പ്രാപ്തരാക്കിയിരിക്കുന്നു. ആയതിനാൽ നല്ലൊരു നാളേയ്ക്ക് വേണ്ടി ചെലവ് ചുരുക്കി ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കാൻ നാം തയ്യാറാവണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം